രാഹുല്‍ ഗാന്ധിയെ ഇല്ലായ്മ ചെയ്യാനുള്ള ബിജെപി നീക്കം അപലപനീയം: കെ. സുധാകരന്
1454412
Thursday, September 19, 2024 6:27 AM IST
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ ഇല്ലായ്മ ചെയ്യാന്‍ ബിജെപി നേതാക്കള്‍ നടത്തുന്ന ശ്രമങ്ങള്‍ അപലപനീയമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. അന്തസുള്ള ജനാധിപത്യത്തില്‍ വിശ്വാസമുള്ള ഒരു നേതാവെങ്കിലും ബിജെപിയില്‍ ഉണ്ടായിരുന്നെങ്കില്‍ ഹീനമായ ഭാഷയില്‍ രാഹുല്‍ ഗാന്ധിയെ അധിക്ഷേപിക്കുന്നവരെ വിലക്കുമായിരുന്നു.
ടെലിപ്രോംറ്ററില്‍ നോക്കി വായിക്കുന്നത് വലിയ കഴിവല്ല. രാഹുല്‍ ഗാന്ധി സംസാരിക്കുന്നത് ഹൃദയത്തില്‍ നിന്നാണ്. പ്രതിപക്ഷ നേതാവിന്റെ നാവ് മുറിക്കുമെന്ന ഭീഷണി ജനാധിപത്യത്തിനെതിരെയുള്ള വെല്ലുവിളിയാണെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരന് പറഞ്ഞു.
രാഹുല്‍ ഗാന്ധിക്കെതിരെയുള്ള വധഭീഷണിക്കെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡോ. ശശി തരൂര്‍ എംപി, ഡിസിസി പ്രസിഡന്റ് പാലോട് രവി, വി.എസ്.ശിവകുമാര്‍, എം.ലിജു തുടങ്ങിയവര്‍ പ്രസംഗിച്ചു. കനകക്കുന്നിന് മുന്നില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ നേതൃത്വം നല്കി.