എൻഎസ്എസ് 1500 പേർക്ക് ഓണക്കിറ്റുകൾ നൽകി
1454427
Thursday, September 19, 2024 6:40 AM IST
നേമം: തിരുവനന്തപുരം താലൂക്ക് എൻഎസ്എസ് യൂണിയൻ 1500 പേർക്ക് ഓണക്കിറ്റുകൾ നൽകി. താലൂക്കിലെ നിർധനരായ കരയോഗ അംഗങ്ങൾക്കാണ് കിറ്റുകൾ വിതരണം ചെയ്തത്. എൻഎസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയൻ പ്രസിഡന്റ് എം. സംഗീത് കുമാർ വിതരണ ഉദ്ഘാടനം നിർവഹിച്ചു.യൂണിയൻ വൈസ് പ്രസിഡന്റ് എം. കാർത്തികേയൻ നായർ, സെക്രട്ടറി വിജൂ വി. നായർ, കെ. വിജയകുമാരൻ നായർ, എം. വിനോദ് കുമാർ, എൻഎസ്എസ് ഇൻസ്പെക്ടർ ജി. വിനോദ് കുമാർ എന്നിവർ പങ്കെടുത്തു.