മലങ്കര കത്തോലിക്കാ സഭയുടെ 94-ാമത് പുനരൈക്യവാര്‍ഷികം ഇന്നും നാളെയും വെങ്ങാനൂരിൽ
1454685
Friday, September 20, 2024 6:37 AM IST
വിഴിഞ്ഞം : മലങ്കര കത്തോലിക്കാസഭയുടെ 94-ാമത് പുനരൈക്യവാര്ഷികത്തിനും സഭാസംഗമത്തിനും പാറശാല രൂപത അതിഥേയത്വം വഹിക്കുന്നു.
ഇന്നും നാളെയുമായി സംഘിടിപ്പിക്കുന്ന പരിപാടികള്‍ വെങ്ങാനൂര്‍ വിപിഎസ് മലങ്കര എച്ച്എസിലെ മാര്‍ ഈവാനിയോസ് നഗറില്‍ നടക്കും. മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലക്കാ ബാവയ്ക്കൊപ്പം മലങ്കര സഭയിലെ രൂപതാധ്യക്ഷന്മാരും പങ്കെടുക്കും. ഇന്നു നടക്കുന്ന സുവിശേഷ സന്ധ്യക്ക് സഭാതല സുവിശേഷ സംഘം നേതൃത്വം നല്‍കും.
നാളെ രാവിലെ പേപ്പല്‍ പതാകയും കാതോലിക്കാ പാതാകയും ഉയര്‍ത്തും. തുടര്‍ന്ന് എംസിസിഎല്‍ സഭാതല സംഗമവും എംസിവൈഎം അന്തര്‍ദേശീയ യുവജന കണ്‍വന്‍ഷനും നടക്കും. മാര്‍ ബസേലിയോസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടയില്‍ നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ. വിന്‍സന്റ് സാമുവല്‍ മുഖ്യാതിഥിയാകും. 10.30ന് കര്‍ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവയുടെ മുഖ്യകാർമികത്വത്തില്‍ ആഘോഷമായ സമൂഹവിശുദ്ധ കുര്‍ബാന.
ചങ്ങനാശേരി അതിരൂപത നിയുക്ത ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍ വചനസന്ദേശം നൽകും. തുടര്‍ന്നു നടക്കുന്ന വചന വര്‍ഷത്തിന്റെ ഉദ്ഘാടനം കര്‍ദിനാള്‍ മാര്‍ ക്ലിമിസ് കാതോലിക്കാ ബാവ നിർവഹിക്കും. പരിപാടികള്‍ക്ക് പാറശാല രൂപതാധ്യക്ഷന്‍ തോമസ് മാര്‍ യൗസേബിയോസ് നേതൃത്വം നല്‍കും.