ദ്വിദിന സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു
1454988
Saturday, September 21, 2024 6:32 AM IST
തിരുവനന്തപുരം : റൂത്ത്കോൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടി. സി ഐ ഇൻ്റർനാഷണലിന്റെ കീഴിലുള്ള ആർസിഐ ഇന്ത്യയുടെ തിരുവനന്തപുരം ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ ടി.എ, ടിസിഐ, സഞ്ജീവനി എന്നീ സംഘടനകളുടെ സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു.
കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. കുഞ്ചറിയ ഐസക്ക് ഉദ്ഘാടനം ചെയ്തു. പാളയം വേങ്ങൽ ആൻഡ് കോവൂർ ബിൽഡിംഗ്സിൽ നടന്ന ദ്വിദിന ചടങ്ങിൽ അജിതഭായി സ്വാഗതം പറഞ്ഞു.
സംഘടനയിൽ അംഗങ്ങളായിരുന്ന വടയാർ രമണൻ, അബ്ദുള്ള മേപ്പയ്യൂർ എന്നിവരെ അനുസ്മരിച്ചു. ആർസി ഐ ഇന്ത്യയുടെ മുൻ പ്രസിഡന്റും എഴുത്തുകാരനുമായ ഡോ. എൻ. പി. ഹാഫിസ് മുഹമ്മദിനെ ചടങ്ങിൽ ആദരിച്ചു. ആർസി ഐ ഇന്ത്യ തിരുവനന്തപുരം ചാപ്റ്റർ കോ-ഓർഡിനേറ്റർ രവീന്ദ്രൻ നന്ദി പറഞ്ഞു.