തി​രു​വ​ന​ന്ത​പു​രം : കോ​ർ​പ​റേ​ഷ​ൻ നി​കു​തി-​അ​പ്പീ​ൽ​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ്ഥാ​നം പാ​ള​യം രാ​ജ​ൻ രാ​ജി​വ​ച്ചു. ഇ​ട​തു​മു​ന്ന​ണി​യി​ലെ ധാ​ര​ണ​യ​നു​സ​രി​ച്ചു ഒ​ന്നേ​കാ​ൽ വ​ർ​ഷ​ത്തേ​ക്കാ​യി​രു​ന്നു ചെ​യ​ർ​മാ​ൻ സ്ഥാ​നം കോ​ണ്‍​ഗ്ര​സ്-​എ​സി​നു ന​ൽ​കി​യി​രു​ന്ന​ത്.

ഇ​പ്പോ​ൾ ആ ​കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണു കോ​ണ്‍​ഗ്ര​സ്-​എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ രാ​ജ​ൻ സ്ഥാ​ന​മൊ​ഴി​ഞ്ഞ​ത്. രാ​ജി​ക്ക​ത്ത് ഇ​ന്ന​ലെ അ​ദ്ദേ​ഹം കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി​ക്കു ന​ൽ​കി. ജെഎസ് എ​സി​ലെ കി​ണ​വൂ​ർ വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ സു​ര​കു​മാ​രി​യാ​കും ഇ​നി നി​കു​തി-​അ​പ്പീ​ൽ കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍.