കാട്ടാക്കട: ഊരുട്ടമ്പലം പൂരം ഡ്രൈവിംഗ് സ്കൂളിൽ ഡ്രൈവിംഗ് പഠിപ്പിക്കാനെത്തിയ പെൺകുട്ടിയെ ഉപദ്രവിച്ച പ്രതിപിടിയിൽ. മാറനല്ലൂർ പ്ലാവർത്തല സ്വദേശി സുരേഷ് കുമാർ (50) ആണ് മാറനല്ലൂർ പോലീസിന്റെ പിടിയിലായത്. പെൺകുട്ടി വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥല ത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.