വെള്ളം ചോദിച്ച് വീടുകളിൽ എത്തി : മാല പൊട്ടിച്ചു കടന്ന കേസിലെ പ്രതിയെ പിടികൂടി
1454695
Friday, September 20, 2024 6:53 AM IST
വെള്ളറട: വെള്ളറട പോലീസ് പരിധിയില്‍ രണ്ടിടങ്ങളിലായി വീടുകളില്‍ കുടിവെള്ളം ചോദിച്ച് എത്തിയശേഷം മാല പൊട്ടിച്ചു കടന്ന കേസിലെ പ്രതിയെ പോലീസ് പിടികൂടി. ഊരമ്പ് പുന്നക്കട വെങ്കണ്ണി റോഡരികത്ത് വീട്ടില്‍ സുകന്യ (31) ആണ് പോലീസിന്റെ പിടിയിലായത്.
കുന്നത്തുകാല്‍ ആറടിക്കര വീട്ടില്‍ ഡാളി ക്രിസ്റ്റല്‍(62) ന്റെ വീട്ടിലെത്തി കുടിവെള്ളം ചോതിച്ച ശേഷം രണ്ട്പവന്‍ മാല കവര്‍ന്ന കേസിലും, കുടപ്പന മൂട് ശാലേം ഹൗസില്‍ ലളിത (84) യുടെ മൂന്ന് പവന് മാലയും കവര്‍ന്ന കേസിലും നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
വീടുകളില്‍ ഒറ്റയ്ക്ക് താമസിക്കുന്ന പ്രായംചെന്ന സ്തീകളുടെ മാലയാണ് പ്രതി പിടിച്ചുപ്പറിച്ചതെന്ന പോലീസ് പറഞ്ഞ്. സ്ഥലം നേരത്തെയെത്തി സന്ദർശിച്ച് പദ്ധതി തയാറാക്കി അനുയോജ്യമായ സമയത്തെത്തിയാണ് കവർച്ച നടത്തുന്നതെന്ന് പോലീസ് പറയുന്നു.
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രസാദ്, ഇന്‍സ്പെക്ടര്‍മാരായ റസല്‍ രാജ്, ശശികുമാര്‍, സിവില്‍ പോലീസുകാരായ ഷീബ, അശ്വതി, രാജേഷ്, ബീജു അടങ്ങുന്ന സംഘമാണ് പ്രതിയെ നാടകീയമായി പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.