ഓ​ണ​ക്കാ​ല വി​ൽ​പ​ന​: മി​ൽ​മ തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല​യ്ക്കു നേ​ട്ടം
Saturday, September 21, 2024 6:32 AM IST
തി​രു​വ​ന​ന്ത​പു​രം: ഓ​ണ​നാ​ളു​ക​ളി​ൽ മി​ൽ​മ തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല യൂ​ണി​യ​ന് (ടി​ആ​ർ​സി​എം​പി​യു) പാ​ൽ, തൈ​ര്, നെ​യ്യ് തു​ട​ങ്ങി​യ ഡ​യ​റി ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ​ന​യി​ൽ മി​ക​ച്ച നേ​ട്ടം.

38,34,530 ലി​റ്റ​ർ പാ​ലും, 3,36,950 കി​ലോ​ഗ്രാം തൈ​രു​മാ​ണ് 10 മു​ത​ൽ 14 വ​രെ​യു​ള്ള ഓ​ണ​ദി​വ​സ​ങ്ങ​ളി​ൽ വി​റ്റ​ത്. ഈ ​ഓ​ണ​ക്കാ​ല​ത്ത് ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ആ​കെ വി​റ്റു​വ​ര​വ് 32 കോ​ടി രൂ​പ​യാ​ണ്.


ഉ​ത്രാ​ട ദി​വ​സം മാ​ത്രം 13.62 ല​ക്ഷം ലി​റ്റ​ർ പാ​ലും 145 മെ​ട്രി​ക് ട​ണ്‍ തൈ​രു​മാ​ണ് വി​റ്റ​ത്. ഇ​ത് റി​ക്കാ​ർ​ഡ് നേ​ട്ട​മാ​ണ്.

ഓ​ണ​ക്കാ​ല​ത്ത് 294 മെ​ട്രി​ക് ട​ണ്‍ നെ​യ്യ് ആ​ണ് വി​റ്റ​ത്. ടി​ആ​ർ​സി​എം​പി​യു​വി​നു കീ​ഴി​ലെ ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലെ ഓ​ണ​നാ​ളു​ക​ളി​ലെ വി​ൽ​പ​ന​യു​ടെ ക​ണ​ക്കാ​ണി​ത്.