നെ​ടു​മ​ങ്ങാ​ട്: ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ അ​നാ​സ്ഥമൂലം നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് സ​ബ് ഡി​വി​ഷ​നി​ലെ പ​ട്രോ​ളിം​ഗ് സം​വി​ധാ​നം ത​ക​രാ​റി​ലെന്ന് ആരോ പണം. ര​ണ്ടു വാ​ഹ​ന​ങ്ങ​ള്‍ ക​ട്ട​പ്പു​റ​ത്താ​യ​തോ​ടെ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കൃ​ത്യ​നി​ര്‍​വ​ഹ​ണം ന​ട​ത്താ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മെന്നും ആക്ഷേപം.

ഡിവൈഎ​സ്പി​യു​ടെ ചു​മ​ത​ല​യി​ലു​ള്ള വ​ഴ​യി​ല-പൊ​ന്‍​മു​ടി ദേ​ശീ​യ​പാ​ത​യി​ലെ ഹൈ​വേ പോ​ലീ​സി​ന്‍റെ കെ.​എ​ല്‍ 01 ബി​കെ 7862 ന​മ്പ​ർ ജീ​പ്പ് ന​ഗ​ര​സ​ഭ​യു​ടെ സ​മീ​പ​ത്തായും കെ​എ​ല്‍ 01 ബി​ഡ​ബ്ല്യു 3224 ആം ​ന​മ്പ​ർ ജീ​പ്പും പി​ഡ​ബ്ല്യൂ ഡി റ​സ്റ്റ്ഹൗ​സ് കോ​മ്പൗ​ണ്ടി​ലും ത​ക​രാ​ർ കാ​ര​ണം ഉ​പേ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്.

ഹൈ​വേ പോ​ലീ​സ് വാ​ഹ​നം ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ടും ഗീ​യ​ര്‍​ബോ​ക്‌​സ് ത​ക​രാ​റി​ലാ​യുമാ ണുള്ളത്. ടാ​റ്റാ​ സു​മോയും മൂ​ന്നു​മാ​സ​മാ​യി ക​ട്ട​പ്പു​റ​ത്താ ണ്. ഹൈ​വേ പോ​ലീ​സി​നു പ​ക​രം പ​ഴ​യ​വാ​ഹ​നം ന​ല്‍​കി​യെ​ങ്കി​ലും പൊ​ന്മു​ടി ഹൈ​റേ​ഞ്ച് ക​യ​റാ​ന്‍ ക​ഴി​യാ​തെ പാ​തി വ​ഴി​യി​ല്‍ മ​ട​ങ്ങേ​ണ്ട സ്ഥി​തി​യു​ണ്ടാ​യി. വാ​ഹ​ന​ങ്ങ​ള്‍​ക്ക് ത​രാ​റു​ക​ള്‍ സം​ഭ​വി​ക്കു​മ്പോ​ള്‍ ആ ​സ​മ​യ​ത്ത് ഡ്യൂ​ട്ടി​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​ങ്ങ​ളു​ടെ സ്വ​ന്തം കാ​ശുമു​ട​ക്കി ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കു​മെ​ങ്കി​ലും സ്ഥാ​യി​യാ​യ ത​ക​രാ​റു​ക​ള്‍ മാ​റ്റാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്.

പോ​ലീ​സ് വാ​ഹ​ന​ങ്ങ​ള്‍ സ​ര്‍​വീ​സ് ചെ​യ്തു പ​രി​ഹ​രി​ക്കാ​ന്‍ ആ​ര്യ​നാ​ട്ടെ സ്വ​കാ​ര്യ വ​ര്‍​ക്ക്‌​ഷോ​പ്പി​ല്‍ ക​രാ​ര്‍ ഏ​ല്‍​പ്പി​ച്ചി​ച്ചി​ട്ടു​ണ്ട്. ഇ​തുപ്ര​കാ​രം വ​ര്‍​ക്ക്ഷോ​പ്പ് ഉ​ട​മ എ​സ്റ്റി​മേ​റ്റ് ന​ല്‍​കി മോ​ട്ടോ​ര്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് വിം​ഗി​ന് കൈ​മാ​റും. ഇ​വ​രു​ടെ പ​രി​ശോ​ധ​ന റി​പ്പോ​ര്‍​ട്ട് റൂ​റ​ല്‍ എ​സ്പി​ക്ക് കൈ​മാ​റി വ​ര്‍​ക്ക് ഓ​ർ​ഡ​ര്‍ ന​ല്‍​കി​യാ​ല്‍ മാ​ത്ര​മെ വാ​ഹ​ന​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി ആ​രം​ഭി​ക്കാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളു.

എ​ന്നാ​ല്‍ വ​ര്‍​ക്ക് ഓ​ര്‍​ഡ​ര്‍ ല​ഭി​ക്കാ​നു​ള്ള കാ​ല​താ​മ​സ​മാ​ണ് വാ​ഹ​ന​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കു തടസമാകുന്നത്. ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ട​ത​ല്‍ കു​റ്റ​കൃ​ത്യം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള സ്റ്റേ​ഷ​നാ​ണ് നെ​ടു​മ​ങ്ങാ​ട് സ​ബ്ഡി​വി​ഷ​ന്‍. വി​ളി​ച്ചു​പ​റ​യു​ന്ന പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ സ​മ​യ​ബ​ന്ധി​ത​മാ​യി എ​ത്താ​ന്‍ ക​ഴി​യാ​തെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഓ​ട്ടോ​റി​ക്ഷ​ക​ളേ​യും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളെ​യും ആ​ശ്ര​യി​ക്കേ​ണ്ടി വ​രു​കയാണ്. നൈ​റ്റ് പ്ര​ട്രോ​ളിം​ഗ് കു​റ​ഞ്ഞ​തുമൂലം പ​ല​യി​ട​ങ്ങ​ളി​ലും മോ​ഷ​ണ​ങ്ങൾ കൂട്ടിയിട്ടുണ്ട്.