വാഹന മോഷണ കേസിലെ പ്രതി അറസ്റ്റിൽ
1454701
Friday, September 20, 2024 6:53 AM IST
നെടുമങ്ങാട് : സർക്കാർ ജില്ലാ ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ സൂക്ഷിച്ചിരുന്ന ബൈക്ക് മോഷ്ടിച്ച മാണിക്കൽ കട്ടക്കൽ പുത്തൻകൊടിയിൽ വീട്ടിൽ ജമീർ (27)നെ പോലീസ് അറസ്റ്റ് ചെയ്തു.
ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനായ കുറുപുഴ സ്വദേശി സച്ചുവിന്റെ ബൈക്ക് കഴിഞ്ഞ മൂന്നാം തീയതിയാണ് മോഷണം പോയത്.
ആശുപത്രിയിലെ സിസിടിവി പരിശോധിച്ചതിലും സമാന കേസിൽ പ്രതികളെ പറ്റിയുള്ള അന്വേഷണം നടത്തിയതിലുമാണ് പ്രതിയെ പിടി കൂടിയത്. പ്രതി മറ്റു സ്റ്റേഷനുകളിലിലും നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
നെടുമങ്ങാട് ഡിവൈഎസ്പി കിരൺ ടി.എസിന്റെ നിർദ്ദേശാനുസരണം നെടുമങ്ങാട് എസ്എച്ഒ മിഥുൻ, എസ്ഐ ഓസ്റ്റിൻ, സിപിഒ ജവാദ്, അഖിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.