കാരക്കോണം വിശുദ്ധ വിൻസന്റ് ഡി പോൾ ദേവാലയത്തിൽ തിരുനാളും ധ്യാനവും
1454696
Friday, September 20, 2024 6:53 AM IST
ത്രേസ്യാപുരം: കാരക്കോണം വിശുദ്ധ വിൻസെന്റ് ഡി പോൾ ദേവാലയത്തിലെ ഇടവക തിരുനാളും ജീവിത നവീകരണ ധ്യാനവും 22 മുതൽ 29 വരെ നടക്കും. 22ന് വൈകുന്നേരം 5.45ന് കൊടിയേറ്റ്. ഫാ. റോബർട്ട് വിൻസെന്റ് മുഖ്യകാർമികത്വം വഹിക്കും.
23 മുതൽ 25 വരെ ഫാ. ജോർജ് മച്ചുക്കുഴി സിഎം നയിക്കുന്ന ജീവിതനവീകരണ ധ്യാനം നടക്കും. 26ന് കുടുംബപ്രേഷിത ദിനമായും 27ന് യുവജന ദിനമായും ആചരിക്കും. 28ന് ദിവ്യബലിക്കു ശേഷം തിരുസ്വരൂപ പ്രദക്ഷിണം ഉണ്ടായിരിക്കും. സമാപന ദിനമായ 29ന് നെയ്യാറ്റിൻകര രൂപത മെത്രാൻ ഡോ. വിൻസെന്റ് സാമുവൽ ദിവ്യബലിക്ക് നേതൃത്വം നൽകും.
സിൽവർ ജൂബിലി മെമ്മോറിയൽ പാരീഷ് ഹാൾ ആശീർവാദവും അന്ന് നടക്കും.