വ​ലി​യ​തു​റ: ഓ​ണ​ക്കാ​ല​ത്ത് യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ന്‍​കു​തി​പ്പു​മാ​യി തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം. സെ​പ്റ്റം​ബ​ര്‍ ഒ​ന്നു മു​ത​ല്‍ 17 വ​രെ​യു​ള​ള ദി​വ​സ​ങ്ങ​ളി​ല്‍ 2.36 ല​ക്ഷം യാ​ത്ര​ക്കാ​രാ​ണു തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം വ​ഴി യാ​ത്ര ചെ​യ്ത​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം ഓ​ണ​ക്കാ​ല​ത്ത് ഇ​ത് 2.07 ല​ക്ഷം ആ​യി​രു​ന്നു. കാ​ല്‍ ല​ക്ഷ​ത്തി​ലേ​റെ യാ​ത്ര​ക്കാ​ര്‍ ഇ​ത്ത​വ​ണ വ​ര്‍​ധി​ച്ചു. ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ​ക്കാ​ള്‍ 14 ശ​ത​മാ​നം വ​ര്‍​ധ​ന. ആ​ഭ്യ​ന്ത​ര യാ​ത്ര​ക്കാ​രാ​ണ് ഇ​ത്ത​വ​ണ കൂ​ടു​ത​ല്‍.

1.23 ല​ക്ഷം. രാ​ജ്യാ​ന്ത​ര യാ​ത്ര​ക്കാ​ര്‍ 1.12 ല​ക്ഷ​മാ​ണ്. ഓ​ണ​ക്കാ​ല​ത്തെ തി​ര​ക്ക് പ​രി​ഗ​ണി​ച്ച് യാ​ത്ര​ക്കാ​ര്‍​ക്കു സു​ഗ​മ​മാ​യ സേ​വ​ന​ങ്ങ​ള്‍ ഉ​റ​പ്പ് വ​രു​ത്താ​ന്‍ കൂ​ടു​ത​ല്‍ ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ച്ച​തു​ള്‍​പ്പെ​ടെ ഒ​ട്ടേ​റെ ന​ട​പ​ടി​ക​ള്‍ എ​യ​ര്‍​പോ​ര്‍​ട്ട് സ്വീ​ക​രി​ച്ചി​രു​ന്നു.

യാ​ത്ര​ക്കാ​ര്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കു​മാ​യി 10 ദി​വ​സംനീ​ണ്ട ഒ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളും "ഓ​ണം ഓ​ണം' എ​ന്ന പേ​രി​ല്‍ ഷോ​പ്പി​ംഗ് ഫെ​സ്റ്റി​വ​ലും എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ സ​ജ്ജ​മാ​ക്കി​യി​രു​ന്നു.


ഫോട്ടോ : തി​രു​വ​ന​ന്ത​പു​രം എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ ന​ട​ന്ന ക​ലാ​പ്ര​ക​ടന​ങ്ങ​ളി​ല്‍ നി​ന്ന്.