ഓൾ ഇന്ത്യ സണ്‍ഡേ സ്കൂൾ അസോസിയേഷൻ ചാപ്റ്റർ ഉദ്ഘാടനം
1454686
Friday, September 20, 2024 6:37 AM IST
തിരുവനന്തപുരം : നാഷണൽ കൗണ്‍സിൽ ഓഫ് ചർച്ചസിന്റെ (എൻസിസിഐ) നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഓൾ ഇന്ത്യ സണ്‍ഡേ സ്കൂൾ അസോസിയേഷന്റെ തിരുവനന്തപുരം ചാപ്റ്ററിനു തുടക്കമായി.
വിവിധ സഭകളിലെ സൻഡേ സ്കൂൾ കുട്ടികൾക്കും അധ്യാപകർക്കും കൂട്ടായി പ്രവർത്തിക്കുന്നതിനും ആശയങ്ങൾ പങ്കിടുന്നതിനും ചാപ്റ്റർ രൂപീകരണം സഹായിക്കുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത അസോസിയേഷൻ ദേശീയ ജനറൽ സെക്രട്ടറി റവ. ഡോ. ടി.ഐ. ജയിംസ് പറഞ്ഞു.
കേരള കൗണ്‍സിൽ ഓഫ് ചർച്ചസ് സീനിയർ സിറ്റിസൻസ് കമ്മീഷൻ കണ്‍വീനർ ഷെവലിയാർ ഡോ. കോശി എം. ജോർജ് അധ്യക്ഷനായി. എൻസിസി ഐ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം റെയ്സ്റ്റൻ പ്രകാശ്, ഫാ. അനീഷ് ടി. വർഗീസ്, റവ. ഡോ. പവിത്രസിംഗ്, അമ്റിൻ ക്രിസ്റ്റി, സാന്ദ്രാ മറിയ, സൂസൻ മരീന അലക്സാണ്ടർ തുടങ്ങിയ വർ പ്രസംഗിച്ചു.
ചാപ്റ്റർ ഭാരവാഹികൾ: ബിഷപ് മോഹൻ മാനുവൽ -പ്രസിഡന്റ്, നോയൽ ഫിലിപ്പ് -സെക്രട്ടറി, അനു എബ്രഹാം ഡോണി -ട്രഷറർ. വിവിധ സഭകളെ പ്രതിനിധീകരിച്ച് 12 അം ഗങ്ങളേയും തെരഞ്ഞടുത്തു.