ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ട്ര​ക്കിം​ഗി​നി​ടെ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു
Sunday, September 29, 2024 12:06 AM IST
അ​ടി​മാ​ലി:​ ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ട്ര​ക്കിം​ഗി​നി​ടെ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു. ഇ​ടു​ക്കി ക​മ്പി​ളി​ക​ണ്ടം പൂ​വ​ത്തി​ങ്ക​ൽ (മു​ക്കു​റ്റി​യി​ൽ)​അ​മ​ൽ (35) ആ​ണ് മ​രി​ച്ച​ത്.​ അ​മ​ലി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന കൊ​ല്ലം സ്വ​ദേ​ശി​യാ​യ വി​ഷ്ണു​വാ​ണ് വി​വ​രം നാ​ട്ടി​ല​റി​യി​ച്ച​ത്.​

നാ​ലം​ഗ സം​ഘമാ​യി​രു​ന്നു ട്ര​ക്കിം​ഗി​നാ​യി പോ​യ​ത്. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ചാ​മോ​ളി ജി​ല്ല​യി​ലെ ദ്രോ​ണ​ഗി​രി​യി​ലേ​ക്കാ​യി​രു​ന്നു ട്ര​ക്കിം​ഗ്. ക​ഴി​ഞ്ഞ 20നാ​ണ് സം​ഘം ട്ര​ക്കിം​ഗി​നാ​യി പോ​യ​ത്.​ വെ​ള്ളി​യാ​ഴ്ച മ​ല​മു​ക​ളി​ൽ വ​ച്ച് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു.​തു​ട​ർ​ന്ന് എം​ഡി​ആ​ർ​എ​ഫ് സം​ഘം എ​ത്തി ബേ​സ് ക്യാ​മ്പി​ൽ എ​ത്തി​ച്ചു. ഇ​വി​ടെ​വച്ച് മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹം ഡെ​റാ​ഡൂ​ണി​ലെ​ത്തി​ച്ച് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ഇ​ന്നോ നാ​ളെ​യോ നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​രു​മെ​ന്നാ​ണ് വീ​ട്ടു​കാ​ർ ന​ൽ​കു​ന്ന വി​വ​രം. പി​താ​വ്: മോ​ഹ​ന​ൻ, മാ​താ​വ്: പ​രേ​ത​യാ​യ ച​ന്ദ്രി​ക. സ​ഹോ​ദ​ര​ൻ: അ​രു​ൺ.