അ​തി​രൂ​പ​ത കോ​ര്‍പ​റേ​റ്റ് മാ​നേ​ജ്‌​മെ​ന്‍റ് അ​ധ്യാ​പ​ക സം​ഗ​മം ഇ​ന്ന്
Saturday, September 28, 2024 7:22 AM IST
ച​ങ്ങ​നാ​ശേ​രി: അ​തി​രൂ​പ​ത കോ​ര്‍പ​റേ​റ്റ് മാ​നേ​ജ്‌​മെ​ന്‍റ് അ​ധ്യാ​പ​ക സം​ഗ​മം ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് ആ​ന്‍സ് ഗേ​ള്‍സ് ഹൈ​സ്‌​കൂ​ളി​ല്‍ ന​ട​ക്കും. ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജ​യിം​സ് പാ​ല​യ്ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

കോ​ര്‍പ​റേ​റ്റ് മാ​നേ​ജ​ര്‍ ഫാ. ​മ​നോ​ജ് ക​റു​ക​യി​ല്‍ ആ​മു​ഖ​സ​ന്ദേ​ശം ന​ല്‍കും. അ​സി​സ്റ്റ​ന്‍റ് കോ​ര്‍പ​റേ​റ്റ് മാ​നേ​ജ​ര്‍മാ​രാ​യ റ​വ.​ഡോ. ടോ​ണി ചെ​ത്തി​പ്പു​ഴ, റ​വ.​ഡോ. ക്രി​സ്റ്റോ നേ​ര്യം​പ​റ​മ്പി​ല്‍, ഗി​ല്‍ഡ് അ​തി​രൂ​പ​ത ഭാ​ര​വാ​ഹി​ക​ളാ​യ ഈ​ശോ തോ​മ​സ്, ഡോ. ​ജി​ഷാ​മോ​ള്‍ അ​ല​ക്‌​സ്, ഷൈ​നി കു​ര്യാ​ക്കോ​സ്, പ്ര​കാ​ശ് ജെ. ​തോ​മ​സ്, ബോ​ണി ലി​യോ, ബി​ജു സെ​ബാ​സ്റ്റ്യ​ന്‍, സോ​ജ​ന്‍ തോ​മ​സ്, ജോ​ഗേ​ഷ് വ​ര്‍ഗീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ മി​ക​വ് തെ​ളി​യി​ച്ച അ​ധ്യാ​പ​ക അ​ന​ധ്യാ​പ​ക പ്ര​തി​ഭ​ക​ളെ സ​മ്മേ​ള​ന​ത്തി​ല്‍ ആ​ദ​രി​ക്കും.