പാ​ലാ-​പൊ​ൻ​കു​ന്നം റോ​ഡി​ൽ ര​ണ്ട് അ​പ​ക​ടം
Saturday, September 28, 2024 5:28 AM IST
പൊ​ൻ​കു​ന്നം: പാ​ലാ-​പൊ​ൻ​കു​ന്നം റോ​ഡി​ൽ ഇ​ന്ന​ലെ ര​ണ്ട് അ​പ​ക​ട​മു​ണ്ടാ​യി. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. പൊ​ൻ​കു​ന്ന​ത്ത് രോ​ഗി​യെ ഇ​റ​ക്കി​യ​തി​നു​ശേ​ഷം മ​ട​ങ്ങു​ക​യാ​യി​രു​ന്ന ആം​ബു​ല​ൻ​സ് വ​ഞ്ചി​മ​ല ക​വ​ല​യ്ക്കു സ​മീ​പം മ​ഴ​സ​മ​യ​ത്താ​ണ് റോ​ഡി​ൽ തെ​ന്നി​മ​റി​ഞ്ഞ​ത്. ഡ്രൈ​വ​ർ പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു.

മ​റ്റൊ​രു അ​പ​ക​ട​ത്തി​ൽ പൊ​ൻ​കു​ന്നം ടൗ​ണി​ന് സ​മീ​പം എ​സ്എ​ൻ​ഡി​പി ക​വാ​ട​ത്തി​ന് സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ന്‍റെ പി​ന്നി​ൽ പി​ക്ക​പ്പ്‌​വാ​ൻ ഇ​ടി​ച്ചു. നി​ര​ങ്ങി​നീ​ങ്ങി​യ കാ​ർ വൈ​ദ്യു​തി​ത്തൂ​ണി​ലി​ടി​ച്ചാ​ണ് നി​ന്നത്.