കൈ​വ​രി​ക​ൾ ഇ​ല്ലാ​ത്ത ക​ലു​ങ്ക് അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു
Sunday, September 29, 2024 12:06 AM IST
കൂ​ട്ടി​ക്ക​ൽ: കൈ​വ​രി‌​യി​ല്ലാ​ത്ത പാ​ല​വും റോ​ഡി​ലെ കു​ഴി​ക​ളും അ​പ​ക​ട​മാ​കു​ന്പോ​ഴും മു​ഖം​തി​രി​ച്ച് അ​ധി​കാ​രി​ക​ൾ. കൂ​ട്ടി​ക്ക​ൽ-​വ​ല്ലീ​റ്റ റോ​ഡി​ൽ കൈ​വ​രി​ക​ൾ ഇ​ല്ലാ​ത്ത ക​ലു​ങ്കാ​ണ് അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​ത്.

മേ​ഖ​ല​യി​ലെ സ്കൂ​ൾ കു​ട്ടി​ക​ള​ട​ക്കം സ​ഞ്ച​രി​ക്കു​ന്ന റോ​ഡി​ലെ ക​ലു​ങ്കി​നു സം​ര​ക്ഷ​ണ​ഭി​ത്തി​ഇ​ല്ലാ​ത്ത​താ​ണ് അ​പ​ക​ട​ഭീ​ഷ​ണി​യാ​യി മാ​റു​ന്ന​ത്. മ​ഴ​ക്കാ​ല​ത്ത് വ​ല്ലീ​റ്റ തോ​ട്ടി​ലൂ​ടെ വെ​ള്ളം കു​ത്തി​നി​റ​ഞ്ഞൊ​ഴു​കു​മ്പോ​ൾ വാ​ഹ​ന​യാ​ത്ര​ക്കാ​രും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. ക​ലു​ങ്കി​നു കൈ​വ​രി​ക​ൾ സ്ഥാ​പി​ച്ച് സു​ര​ക്ഷ ഒ​രു​ക്ക​ണ​മെ​ന്നു നാ​ട്ടു​കാ​ർ നി​ര​വ​ധി​ത്ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​ധി​കാ​രി​ക​ൾ ഇതി​നു ത​യാ​റാ​കു​ന്നി​ല്ലെ​ന്നു പ്രദേ​ശ​വാ​സി​ക​ൾ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

കൂ​ട്ടി​ക്ക​ൽ-​വ​ല്ലീ​റ്റ റോ​ഡി​ന്‍റെ പ​ല ഭാ​ഗ​ത്തും കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട​തും യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​യി മാ​റു​ന്നു​ണ്ട്. വ​ല്ലീ​റ്റ​യ്ക്കു സ​മീ​പം റോ​ഡി​ലെ കു​ഴി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഇ​രു​ച​ക്ര​വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു യാ​ത്ര​ക്കാ​ര​നു പ​രി​ക്കേ​റ്റി​രു​ന്നു.

അ​ടി​യ​ന്ത​ര​മാ​യി റോ​ഡി​ലെ കു​ഴി​ക​ൾ നി​ക​ത്തി സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കു​ന്ന​തി​നൊ​പ്പം അപ​ക​ട​ഭീ​ഷ​ണി​യാ​യി നി​ൽ​ക്കു​ന്ന ക​ലു​ങ്കി​നു കൈ​വ​രി​ക​ൾ സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രിക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി.