കു​റു​മ്പ​നാ​ടം സെ​ന്‍റ് ആ​ന്‍റ​ണീ​സ് സ്കൂളി​ന് സ്വ​ച്ഛ​താ ഹേ ​സേ​വാ അ​വാ​ര്‍ഡ്
Saturday, September 28, 2024 7:45 AM IST
കു​റു​മ്പ​നാ​ടം: കേ​ന്ദ്ര ത​പാ​ല്‍ വ​കു​പ്പ് ഏ​ര്‍പ്പെ​ടു​ത്തി​യ സ്വ​ച്ഛ​ത ഹേ ​സേ​വാ അ​വാ​ര്‍ഡി​ന് കു​റു​മ്പ​നാ​ടം സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ല്‍പി സ്‌​കൂ​ള്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സ്‌​കൂ​ള്‍ വ​ള​പ്പി​ല്‍ അ​ര​യേ​ക്ക​റോ​ളം സ്ഥ​ല​ത്ത് ന​ട​ത്തു​ന്ന മാ​തൃ​ക ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി​ത്തോ​ട്ട​വും പു​ഷ്പ​പാ​ര്‍ക്കി​ലെ മാ​തൃ​ക പു​ഷ്പ​കൃ​ഷി​യും വി​ല​യി​രു​ത്തി​യാ​ണ് സ്‌​കൂ​ളി​നെ ഈ ​അ​വാ​ര്‍ഡി​ന് തെ​ര​ഞ്ഞെ​ടു​ത്ത​ത്.

സ്‌​കൂ​ള്‍ പ​രി​സ​രം വൃ​ത്തി​യാ​യും പ്ലാ​സ്റ്റി​ക് വി​മു​ക്ത​മാ​ക്കി​യും സം​ര​ക്ഷി​ക്കാ​ന്‍ സ്‌​കൂ​ള്‍ അ​ധി​കൃ​ത​രും വി​ദ്യാ​ര്‍ഥി​ക​ളും കാ​ണി​ക്കു​ന്ന ഉ​ത്സാ​ഹ​വും സ്‌​കൂ​ളി​നെ ഈ ​അ​വാ​ര്‍ഡി​ന് തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ പ്രേ​ര​ക​മാ​യി.

കേ​ന്ദ്ര ത​പാ​ല്‍ വ​കു​പ്പ് ച​ങ്ങ​നാ​ശേ​രി സ​ബ്ഡി​വി​ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് സൂ​പ്ര​ണ്ട് വി.​കെ. സ​ജി​യി​ല്‍നി​ന്നും സ്‌​കൂ​ള്‍ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ര്‍ ഫാ. ​നി​ജോ വ​ട​ക്കേ​റ്റ​ത്തി​ല്‍, ഹെ​ഡ്മാ​സ്റ്റ​ര്‍ ബി​നു ജോ​യ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ളി ജോ​സ​ഫ്, സ്‌​കൂ​ള്‍ ലീ​ഡ​ര്‍മാ​രാ​യ മാ​സ്റ്റ​ര്‍ ജോ​ഹാ​ന്‍ മാ​ത്യു ജെ​റീ​ഷ്, കു​മാ​രി അ​ലീ​ന മ​രി​യ ബി​നോ​ച്ച​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍ന്ന് പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി. ത​പാ​ല്‍ വ​കു​പ്പി​ലെ ച​ങ്ങ​നാ​ശേ​രി ഡി​വി​ഷ​ന്‍ മാ​ര്‍ക്ക​റ്റിം​ഗ് മാ​നേ​ജ​ര്‍ വി​ജി​മോ​ള്‍ പ്ര​സം​ഗി​ച്ചു.

പ​ര​മ്പ​രാ​ഗ​ത നാ​ട​ന്‍ കാ​ര്‍ഷി​ക​വി​ള​ക​ളാ​യ ക​പ്പ, കാ​ച്ചി​ല്‍, ചേ​ന, ചേ​മ്പ് തു​ട​ങ്ങി​യ​വ​യും ത​ക്കാ​ളി, പ​യ​ര്‍, പ​ട​വ​ലം, വെ​ണ്ട, കോ​വ​ല്‍ തു​ട​ങ്ങി​യ പ​ച്ച​ക്ക​റി​ക​ളും സ്‌​കൂ​ള്‍ വ​ള​പ്പി​ല്‍ കൃ​ഷി ചെ​യ്തു വ​രു​ന്നു. ശീ​ത​കാ​ല പ​ച്ച​ക്ക​റി​ക​ളാ​യ കാ​ബേ​ജ്, കാ​ര​റ്റ്, കോ​ളി​ഫ്‌​ള​വ​ര്‍, ബീ​റ്റ്‌​റൂ​ട്ട്, ബ്രോ​ക്കോ​ളി എ​ന്നി​വ​യു​ടെ ന​ടീ​ല്‍ ഉ​ദ്ഘാ​ട​നം കോ​ട്ട​യം വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ സു​ബി​ന്‍ പോ​ള്‍ നി​ര്‍വ​ഹി​ച്ചു.