ക​ര്‍​ഷ​ക അ​വാ​ര്‍​ഡു​ക​ള്‍ വി​ത​ര​ണംചെ​യ്തു
Sunday, September 29, 2024 12:06 AM IST
പാ​ലാ: മീ​ന​ച്ചി​ല്‍ കാ​ര്‍​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്കി​ന്‍റെ വി​ജ​യം പ്ര​വ​ര്‍​ത്ത​ന രീ​തി​ക​ളി​ലെ വ്യ​ത്യ​സ്ത​ത​യും ഇ​ട​പാ​ടു​ക​ളി​ലെ സു​താ​ര്യ​ത​യു​മാ​ണെ​ന്ന് ജോ​സ് കെ. ​മാ​ണി എം​പി. ബാ​ങ്കി​ന്‍റെ അ​ഭി​മു​ഖ​ത്തി​ല്‍ താ​ലൂ​ക്കി​ലെ മി​ക​ച്ച ക​ര്‍​ഷ​ക​ര്‍​ക്ക് കെ.​എം. മാ​ണി മെ​മ്മോ​റി​യ​ല്‍ കാ​ഷ് അ​വാ​ര്‍​ഡു​ക​ളും പ്ര​ശ​സ്തി​പ​ത്ര​വും ഫ​ല​ക​വും സ​മ്മാ​നി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബാ​ങ്കി​ന്‍റെ മു​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ കെ.​എം. മാ​ണി​യു​ടെ പേ​രി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ക​ര്‍​ഷ​ക അ​വാ​ര്‍​ഡു​ക​ള്‍ സി​റി​യ​ക് ജോ​സ​ഫ് ചൊ​ള്ളാ​മ്പേ​ല്‍, സാ​ലി സെ​ബാ​സ്റ്റ്യ​ന്‍ തെ​ക്കേ​തൂ​വ​നാ​ട്ട്, എം.​കെ. ജോ​ര്‍​ജ് മ​ണ്ണാ​ത്തു​മാ​ക്കി​യി​ല്‍ എ​ന്നി​വ​ര്‍ എം​പി​യി​ല്‍​നി​ന്ന് ഏ​റ്റു​വാ​ങ്ങി. ബാ​ങ്കി​ലെ ഓ​ഹ​രി ഉ​ട​മ​ക​ളു​ടെ മ​ക്ക​ളി​ല്‍​നി​ന്ന് എ​സ്എ​സ്എ​ല്‍​സി​ക്കും പ്ല​സ് ടു​വി​നും ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള അ​വാ​ര്‍​ഡു​ക​ള്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ബി​ന്ദു വി​ത​ര​ണം ചെ​യ്തു.

ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഔ​സേ​പ്പ​ച്ച​ന്‍ വാ​ളി​പ്ലാ​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ലാ മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ ഷാ​ജു വി. ​തു​രു​ത്തേ​ല്‍, മു​ന്‍ പി​എ​സ്‌​സി അം​ഗം പ്ര​ഫ. ലോ​പ്പ​സ് മാ​ത്യു, കി​ന്‍​ഫ്ര ഫി​ലിം ആ​ൻ​ഡ് വീ​ഡി​യോ പാ​ര്‍​ക്ക് ചെ​യ​ര്‍​മാ​ന്‍ ബേ​ബി ഉ​ഴു​ത്തു​വാ​ല്‍, കാ​ഞ്ഞി​ര​പ്പ​ള്ളി കാ​ര്‍​ഷി​ക വി​ക​സ​ന​ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് സാ​ജ​ന്‍ തൊ​ടു​ക, പാ​ലാ അ​ര്‍​ബ​ന്‍ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് സി.​പി. ച​ന്ദ്ര​ന്‍​നാ​യ​ര്‍, മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല​ര്‍ ബി​ജി ജോ​ജോ, കാ​ര്‍​ഷി​ക വി​ക​സ ബാ​ങ്ക് റീ​ജ​ണ​ല്‍ മാ​നേ​ജ​ര്‍ ജൂ​ണി ചെ​റി​യാ​ന്‍, ബോ​ര്‍​ഡ് അം​ഗ​ങ്ങ​ളാ​യ അ​ഡ്വ. ബെ​റ്റി ഷാ​ജു, കെ.​പി. ജോ​സ​ഫ്, ടി.​ജി. ബാ​ബു, സെ​ക്ര​ട്ട​റി ജോ​പ്ര​സാ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.