പെ​രി​ഞ്ചി​ല, അ​ന്ധ​കാ​ര​തോ​ടു​ക​ൾ അ​മൃ​ത് പ​ദ്ധ​തി​യി​ൽ ആ​ഴം കൂ​ട്ടും
Saturday, September 28, 2024 7:36 AM IST
വൈ​ക്കം: വൈ​ക്കം ന​ഗ​ര​സ​ഭ​യി​ൽ അ​മൃ​ത് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പൊ​തു ചാ​ലു​ക​ൾ​ക്ക് ആ​ഴം​കൂ​ട്ടു​ന്ന പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. 95 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് തോ​ടു​ക​ളു​ടെ നീ​രൊ​ഴു​ക്കു വ​ർ​ധി​പ്പി​ക്കു​ന്ന​ത്.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ പെ​രി​ഞ്ചി​ല​തോ​ട് സം​ര​ക്ഷ​ണ​ഭി​ത്തി കെ​ട്ടി സം​ര​ക്ഷി​ക്കു​ന്ന​തി​ന് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന 25 ല​ക്ഷം വി​നി​യോ​ഗി​ച്ചു​ള്ള പ​ദ്ധ​തി​യു​ടെ നി​ർ​മ്മാ​ണോ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ പ്രീ​താ രാ​ജേ​ഷ് നി​ർ​വ​ഹി​ച്ചു.

പെ​രി​ഞ്ചി​ല​തോ​ടി​ന്‍റെ ആ​ഴം കൂ​ട്ടു​ന്ന​തി​നു പു​റ​മെ അ​ന്ധ​കാ​ര​തോ​ടി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി​കെ​ട്ട​ലും ഇ​തി​നൊ​പ്പം ന​ട​ത്തു​മെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ൺ പ്രീ​ത രാ​ജേ​ഷ് പ​റ​ഞ്ഞു. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ പി.​ടി. സു​ഭാ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൗ​ൺ​സി​ല​ർ​മാ​രാ​യ എ​സ്.​ഹ​രി​ദാ​സ​ൻ നാ​യ​ർ, എ​ൻ. അ​യ്യ​പ്പ​ൻ, രാ​ജ​ശ്രീ, കെ.​വി. പ​വി​ത്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.