മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് പ​ണം​ത​ട്ടി​യ യു​വാ​വ് അ​റ​സ്റ്റി​ൽ
Saturday, September 28, 2024 7:22 AM IST
കു​മ​ര​കം: മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് പ​ണം ത​ട്ടി​യ കേ​സി​ൽ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ച​ങ്ങ​നാ​ശേ​രി പെ​രു​ന്ന പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ദി​ൽ​ജി​ത്ത് (28) എ​ന്ന​യാ​ളെ​യാ​ണ് കു​മ​ര​കം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 2023 സെ​പ്റ്റം​ബ​റി​ൽ കു​മ​ര​ക​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ ഫി​നാ​ൻ​സ് സ്ഥാ​പ​ന​ത്തി​ൽ ര​ണ്ട് വ​ള​ക​ൾ പ​ണ​യം വ​ച്ച് 62,800 രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് അ​ധി​കൃ​ത​രു​ടെ പ​രി​ശോ​ധ​ന​യി​ൽ ഇ​ത് സ്വ​ർ​ണ​മ​ല്ലെ​ന്ന് തി​രി​ച്ച​റി​യു​ക​യും പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. പ​രാ​തി​യെ​ത്തു​ട​ർ​ന്ന് കു​മ​ര​കം പോ​ലീ​സ് കേ​സെ‌​ടു​ത്തു ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

ഇ​യാ​ൾ​ക്കെ​തി​രേ ച​ങ്ങ​നാ​ശേ​രി, നെ​ടു​മു​ടി, കോ​ട്ട​യം ഈ​സ്റ്റ്, വെ​സ്റ്റ്, തൃ​ക്കൊ​ടി​ത്താ​നം, കീ​ഴ്വാ​യ്പൂ​ർ, മു​ഹ​മ്മ, എ​ട​ത്വ, മ​ണ്ണ​ഞ്ചേ​രി സ്റ്റേ​ഷ​നു​ക​ളി​ൽ ക്രി​മി​ന​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.