കാ​പ്പാ ചു​മ​ത്തി ജി​ല്ല​യി​ല്‍​നി​ന്നു പു​റ​ത്താ​ക്കി
Saturday, September 28, 2024 5:28 AM IST
പാ​ലാ: യു​വാ​വി​നെ കാ​പ്പാ ചു​മ​ത്തി ജി​ല്ല​യി​ല്‍​നി​ന്നു പു​റ​ത്താ​ക്കി. കു​റി​ച്ചി​ത്താ​നം നെ​ല്ലി​ത്താ​ന​ത്തു​മ​ല ക​ണ്ണം​ചി​റ​യി​ല്‍ ആ​ല്‍​ബി​നെ (23)യാ​ണ് കാ​പ്പാ നി​യ​മ​പ്ര​കാ​രം കോ​ട്ട​യം ജി​ല്ല​യി​ല്‍​നി​ന്ന് ആ​റു മാ​സ​ക്കാ​ല​ത്തേ​ക്ക് നാ​ടു​ക​ട​ത്തി ഉ​ത്ത​ര​വാ​യ​ത്.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഷാ​ഹു​ല്‍ ഹ​മീ​ദി​ന്‍റെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ഇ​യാ​ള്‍​ക്ക് മ​ര​ങ്ങാ​ട്ടു​പി​ള്ളി, പാ​ലാ എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ല്‍ അ​ടി​പി​ടി, കൊ​ല​പാ​ത​ക​ശ്ര​മം, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ല്‍, ഭ​വ​ന​ഭേ​ദ​നം തു​ട​ങ്ങി​യ ക്രി​മി​ന​ല്‍ കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്.