ആ​​ര്‍​ച്ച്ബി​​ഷ​​പ് കു​​ര്യാ​​ക്കോ​​സ് കു​​ന്ന​​ശേ​​രി ഫൗ​​ണ്ടേ​​ഷ​​ന്‍ അ​​വാ​​ര്‍​ഡ് ഡോ. ​​മാ​​ത്യു പാ​​റ​​യ്ക്ക​​ലി​​ന് സ​​മ്മാ​​നി​​ച്ചു
Sunday, September 29, 2024 12:06 AM IST
കോ​​ട്ട​​യം: ആ​​ര്‍​ച്ച്ബി​​ഷ​​പ് കു​​ര്യാ​​ക്കോ​​സ് കു​​ന്ന​​ശേ​​രി ഫൗ​​ണ്ടേ​​ഷ​​ന്‍റെ പൊ​​തു​​ജ​​ന സേ​​വ​​ന​​ത്തി​​ലെ മി​​ക​​വി​​നു​​ള്ള ഈ ​​വ​​ര്‍​ഷ​​ത്തെ അ​​വാ​​ര്‍​ഡ് പ്ര​​മു​​ഖ ഡോ​​ക്ട​​റും കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് മെ​​ഡി​​സി​​ന്‍ വി​​ഭാ​​ഗം മു​​ന്‍ മേ​​ധാ​​വി​​യു​​മാ​​യ ഡോ. ​​മാ​​ത്യു പാ​​റ​​യ്ക്ക​​ലി​​നു സ​​മ്മാ​​നി​​ച്ചു.

കോ​​ട്ട​​യം ദ​​ര്‍​ശ​​ന ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ ന​​ട​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ല്‍ ആ​​ന്ധ്രാ​​പ്ര​​ദേ​​ശ് ഗ​​വ​​ര്‍​ണ​​ര്‍ ജ​​സ്റ്റീ​​സ് എ​​സ്. അ​​ബ്ദു​​ള്‍ ന​​സീ​​ര്‍ പ്ര​​ശ​​സ്തി​​പ​​ത്ര​​വും പു​​ര​​സ്‌​​കാ​​ര തു​​ക​​യാ​​യ 50,000 രൂ​​പ​​യും സ​​മ്മാ​​നി​​ച്ചു. ആ​​ര്‍​ച്ച് ബി​​ഷ​​പ് മാ​​ര്‍ കു​​ര്യാ​​ക്കോ​​സ് കു​​ന്ന​​ശേ​​രി സാ​​മൂ​​ഹി​​ക​​പ്ര​​തി​​ബ​​ദ്ധ​​ത​​യും ദീ​​ര്‍​ഘ​​വീ​​ക്ഷ​​ണ​​വു​​മു​​ള്ള വ്യ​​ക്തി​​യാ​​യി​​രു​​ന്നു​​വെ​​ന്നും ഡോ. ​​മാ​​ത്യു പാ​​റ​​യ്ക്ക​​ലി​​ന് ഈ ​​അ​​വാ​​ര്‍​ഡ് സ​​മ്മാ​​നി​​ക്കാ​​ന്‍ ക​​ഴി​​ഞ്ഞ​​തി​​ല്‍ അ​​തീ​​വ സ​​ന്തോ​​ഷ​​മു​​ണ്ടെ​​ന്നും ഗ​​വ​​ര്‍​ണ​​ര്‍ പ​​റ​​ഞ്ഞു.

ആ​​ര്‍​ച്ച് ബി​​ഷ​​പ് കു​​ര്യാ​​ക്കോ​​സ് കു​​ന്ന​​ശേ​​രി ഫൗ​​ണ്ടേ​​ഷ​​ന്‍ ചെ​​യ​​ര്‍​മാ​​ന്‍ ജ​​സ്റ്റീ​​സ് സി​​റി​​യ​​ക് ജോ​​സ​​ഫ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ച ച​​ട​​ങ്ങി​​ല്‍​ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് അ​​നു​​സ്മ​​ര​​ണ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത​​യു​​ടെ നി​​യു​​ക്ത ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ലും കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ന്‍ ഗീ​​വ​​ര്‍​ഗീ​​സ് മാ​​ര്‍ അ​​പ്രേ​​മും വി​​ശി​​ഷ്ടാ​​തി​​ഥി​​ക​​ളാ​​യി​​രു​​ന്നു.

80-ാം ജ​​ന്മ​​ദി​​നം ആ​​ഘോ​​ഷി​​ക്കു​​ന്ന ഫൗ​​ണ്ടേ​​ഷ​​ന്‍ ട്ര​​സ്റ്റി​​യും മു​​ന്‍ അം​​ബാ​​സ​​ഡ​​റു​​മാ​​യ ടി.​​പി. ശ്രീ​​നി​​വാ​​സ​​നെ ച​​ട​​ങ്ങി​​ല്‍ ആ​​ദ​​രി​​ച്ചു. ഫൗ​​ണ്ടേ​​ഷ​​ന്‍ മാ​​നേ​​ജിം​​ഗ് ട്ര​​സ്റ്റി തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ന്‍, ട്ര​​സ്റ്റി മോ​​ന്‍​സ് ജോ​​സ​​ഫ് എം​​എ​​ല്‍​എ, ഷെ​​വ​​ലി​​യ​​ര്‍ അ​​ഡ്വ. ജോ​​യി ജോ​​സ​​ഫ് കൊ​​ടി​​യ​​ന്ത​​റ, ഡോ. ​​ജോ​​സ​​ഫ് സ​​ണ്ണി കു​​ന്ന​​ശേ​​രി, സി​​റി​​യ​​ക് ചാ​​ഴി​​കാ​​ട​​ന്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.