പെരുവന്താനം: സെന്റ് ആന്റണീസ് കോളജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന സഹവാസ ക്യാമ്പിന് തുടക്കമായി. മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ് ഉദ്ഘാടനം ചെയ്തു.
പുഞ്ചവയൽ സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരി ഫാ. മാത്യു പുത്തൻപറമ്പിൽ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി, ബ്ലോക്ക് പഞ്ചായത്തംഗം പി.കെ. പ്രദീപ്, പഞ്ചായത്തംഗങ്ങളായ സി.വി. അനില്‍ കുമാര്‍, ബെന്നി ചേറ്റുകുഴി, ദിലീഷ് ദിവാകരന്, പ്രസന്ന ഷിബു, സി.സി. തോമസ്, പ്രോഗ്രാം കൺവീനർമാരായ ഫാ. ജോസഫ് വഴപ്പനാടിയില്, ഫാ. ജോസഫ് മൈലാടിയില്‍, സെക്രട്ടറി ടിജോമോന്‍ ജേക്കബ്, സുപർണ രാജു, ബോബി കെ. മാത്യു, കെ.എം. ശരണ്യ, അഞ്ജലി ബോബി എന്നിവർ പ്രസംഗിച്ചു.
ക്യാമ്പിന്റെ ഭാഗമായി സാംസ്കാരിക പരിപാടികളും സംവാദങ്ങളും പ്രോജക്ട് രൂപീകരണ ചർച്ചകളും സാമൂഹിക, സാമ്പത്തിക സർവേയും സംഘടിപ്പിക്കും. ഓൺലൈൻ സാമ്പത്തികതട്ടിപ്പ് സംബന്ധമായ അവബോധ ക്ലാസുകള്‍, സ്വീകരിക്കേണ്ട മുൻകരുതലുകള്‍, മദ്യവും മയക്കുമരുന്നും വ്യാപകമായിരിക്കുന്ന പശ്ചാത്തലത്തിൽ അവബോധം നൽകുന്നതിനായി ഫ്ലാഷ് മോബുകള്‍, പൊതുവീഥികളുടെയും പൊതുസ്ഥാപനങ്ങളുടെയു ശുചീകരണം, വന്യജീവി ആക്രമണ ഭീഷണിയുള്ള മേഖലയിലെ ആളുകളുടെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിന് സഹായമാകുന്ന വിധത്തില്‍ സൈക്കോളജി ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ കൗൺസലിംഗും മാനസികാരോഗ്യ ക്ലാസുകളും എന്നിവ നടത്തും. വിവിധ കലാപരിപാടികളും ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.