ഈ​രാ​റ്റു​പേ​ട്ട​യി​ൽ ട്രാ​ഫി​ക് പ​രി​ഷ്ക​ര​ണം ഇ​ന്നു​മു​ത​ൽ
Saturday, September 28, 2024 5:28 AM IST
ഈ​രാ​റ്റു​പേ​ട്ട: ന​ഗ​ര​സ​ഭാ ട്രാ​ഫി​ക് പ​രി​ഷ്‌​കര​ണം ഇ​ന്നു​മു​ത​ല്‍ ന​ട​പ്പി​ലാ​ക്കും. ട്രാ​ഫി​ക് പ​രി​ഷ്‌​ക​ര​ണ ക​മ്മി​റ്റി​യും ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ലും വി​വി​ധ വ​കു​പ്പു​ത​ല ഉദ്യോ​ഗ​സ്ഥ​രും രാ​ഷ്‌​ട്രീ​യ, വ്യാ​പാ​രി, ട്രേ​ഡ് യൂ​ണി​യ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍ മു​ത​ലാ​യ​വ​രു​ടെ സം​യു​ക്ത തീ​രു​മാ​നം അ​നു​സ​രി​ച്ച് ര​ണ്ടു മാസ​ത്തെ നി​ര​ന്ത​ര​മാ​യ ച​ര്‍​ച്ച​ക​ളു​ടെ​യും നി​ര്‍​ദേശ​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ട്രാ​ഫി​ക് പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കു​ന്നത്.

ദി​ശാ ബോ​ര്‍​ഡു​ക​ള്‍, ട്രാ​ഫി​ക് മീ​ഡി​യ​നു​ക​ള്‍, നി​രീ​ക്ഷ​ണ കാ​മ​റ​ക​ള്‍, പോ​ലീ​സ്, ഹോം ​ഗാ​ര്‍​ഡ്, ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി​യ സം​വി​ധാ​ന​ത്തി​ല്‍ പൂ​ര്‍​ണ​മാ​യും പൊ​തു​ജ​ന സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​ഷ്‌​കാ​രം ആരം​ഭി​ക്കു​ന്ന​ത്.

ഇ​തു​സം​ബ​ന്ധി​ച്ചു ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സു​ഹ്‌​റ അ​ബ്ദു​ൾ ഖാ​ദ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ. മു​ഹ​മ്മ​ദ് ഇ​ല്യാ​സ്, നാ​സ​ര്‍ വെ​ള്ളൂ​പ്പ​റ​മ്പി​ല്‍, അ​ന​സ് പാ​റ​യി​ല്‍, അ​ബ്ദു​ൾ ല​ത്തീ​ഫ്, പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഫ​സ​ല്‍ റ​ഷീ​ദ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.