മെ​​ഡി​​ക്ക​​ല്‍ മി​​ഷ​​ന്‍ സി​​സ്റ്റേ​​ഴ്‌​​സി​​ന്‍റെ ശ​​താ​​ബ്ദി ആ​​ഘോ​​ഷ​​ങ്ങ​​ള്‍​ക്കു തി​​രി​​തെ​​ളി​​ഞ്ഞു
Sunday, September 29, 2024 12:06 AM IST
കോ​​ട്ട​​യം: മെ​​ഡി​​ക്ക​​ല്‍ മി​​ഷ​​ന്‍ സി​​സ്റ്റേ​​ഴ്‌​​സി​​ന്‍റെ ശ​​താ​​ബ്ദി ആ​​ഘോ​​ഷ​​ങ്ങ​​ള്‍​ക്ക് തി​​രി​​തെ​​ളി​​ഞ്ഞു. ച​​ങ്ങ​​നാ​​ശേ​​രി ഇ​​ത്തി​​ത്താ​​നം ആ​​യു​​ഷ്യ അ​​ന്ന ഡം​​ഗ​​ല്‍ ഹോ​​മി​​ല്‍ ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത നി​​യു​​ക്ത ആ​​ര്‍​ച്ച് ബി​​ഷ​​പ് മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന അ​​ര്‍​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ല്‍​കു​​ക​​യും ജൂ​​ബി​​ലി ദീ​​പം തെ​​ളി​​ക്കു​​ക​​യും ചെ​​യ്തു.

ആ​​തു​​ര ശു​​ശ്രൂ​​ഷാ​​രം​​ഗ​​ത്തും ന​​ഴ്‌​​സിം​​ഗ് പ​​രി​​ശീ​​ല​​ന​​ത്തി​​ലും മെ​​ഡി​​ക്ക​​ല്‍ മി​​ഷ​​ന്‍ സി​​സ്റ്റേ​​ഴ്‌​​സ് പു​​ല​​ര്‍​ത്തി​​യ മി​​ക​​വ് വ​​ള​​രെ പ്ര​​ശം​​സ​​നീ​​യ​​മാ​​ണെ​​ന്ന് ബി​​ഷ​​പ് മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍ പ​​റ​​ഞ്ഞു. മെ​​ഡി​​ക്ക​​ല്‍ മി​​ഷ​​ന്‍ സ​​ന്യാ​​സി​​നീ സ​​മൂ​​ഹ​​ത്തി​​ന്‍റെ ധൈ​​ര്യ​​വും സ​​മ​​ര്‍​പ്പ​​ണ ഭാ​​വ​​വും സ​​ഭ​​യ്ക്കും സ​​മൂ​​ഹ​​ത്തി​​നും ഏ​​റെ വി​​ല​​പ്പെ​​ട്ട​​താ​​ണെ​​ന്നും മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍ പ​​റ​​ഞ്ഞു.

ച​​ങ്ങാ​​ശേ​​രി അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ള്‍ ഫാ.​​വ​​ര്‍​ഗീ​​സ് താ​​ന​​മാ​​വു​​ങ്ക​​ല്‍, കോ​​ട്ട​​യം ലൂ​​ര്‍​ദ് ഫൊ​​റോ​​ന വി​​കാ​​രി റ​​വ.​​ഡോ. ഫി​​ലി​​പ്പ് നെ​​ല്‍​പു​​ര​​പ​​റ​​മ്പി​​ല്‍, ഇ​​ത്തി​​ത്താ​​നം സെ​​ന്‍റ് മേ​​രീ​​സ് പ​​ള്ളി വി​​കാ​​രി ഫാ. ​​ഫ്രാ​​ന്‍​സി​​സ് പു​​ല്ലു​​കാ​​ട്ട്, ഫാ. ​​മ​​ത്തി​​യാ​​സ് ജോ​​ജോ, ഫാ. ​​സ്മി​​ത്ത് സ്രാ​​മ്പി​​ക്ക​​ല്‍ എ​​ന്നി​​വ​​ര്‍ സ​​ഹ​​കാ​​ര്‍​മി​​ക​​രാ​​യി​​രു​​ന്നു.

പ്രൊ​​വി​​ന്‍​ഷ്യാ​​ള്‍ സി​​സ്റ്റ​​ര്‍ ലി​​ല്ലി ജോ​​സ​​ഫ്, ആ​​യു​​ഷ്യ അ​​ന്ന ഡം​​ഗ​​ല്‍ ഹോം ​​മ​​ദ​​ര്‍ സു​​പ്പീ​​രി​​യ​​ര്‍ ഡോ. ​​സി​​സ്റ്റ​​ര്‍ എ​​ലൈ​​സ കു​​പ്പോ​​ഴ​​യ്ക്ക​​ല്‍, ഡോ. ​​സി​​സ്റ്റ​​ര്‍ ജോ​​വാ​​ന്‍ ചു​​ങ്ക​​പ്പു​​ര തു​​ട​​ങ്ങി​​യ​​വ​​ര്‍ സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു. വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യെ​​ത്തു​​ട​​ര്‍​ന്ന് ന​​വ​​സ​​ന്യാ​​സി​​നി​​മാ​​രു​​ടെ വ്ര​​ത​​വാ​​ഗ്ദാ​​ന​​വും ഉ​​ണ്ടാ​​യി​​രു​​ന്നു.

അ​​ശ​​ര​​ണ​​ര്‍​ക്കും ആ​​ലം​​ബ​​ഹീ​​ന​​ര്‍​ക്കും അ​​ധഃ​​സ്ഥി​​ത​​ര്‍​ക്കും താ​​ങ്ങും ത​​ണ​​ലു​​മാ​​യി ലോ​​ക​​ത്തി​​ന്‍റെ വി​​വി​​ധ​​യി​​ട​​ങ്ങ​​ളി​​ല്‍ മെ​​ഡി​​ക്ക​​ല്‍ മി​​ഷ​​ന്‍ സ​​ന്യാ​​സി​​നീ സ​​മൂ​​ഹം ന​​ൽ​​കി​​യ സേ​​വ​​ന​​ങ്ങ​​ളും സൗ​​ഖ്യ​​ദാ​​യ​​ക ശു​​ശ്രൂ​​ഷ​​ക​​ളും സം​​ഭാ​​വ​​ന​​ക​​ളും ഏ​​റെ ശ്ര​​ദ്ധേ​​യ​​മാ​​ണ്.

ശ​​താ​​ബ്ദി നി​​റ​​വി​​ല്‍ കൂ​​ടു​​ത​​ല്‍ ആ​​രോ​​ഗ്യ സേ​​വ​​ന കാ​​രു​​ണ്യ ശു​​ശ്രൂ​​ഷ​​ക​​ള്‍​ക്കാ​​ണ് സ​​ന്യാ​​സ​​സ​​മൂ​​ഹം തു​​ട​​ക്കം കു​​റി​​ക്കു​​ന്ന​​ത്. നി​​ര്‍​ധ​​ന​​രാ​​യ​​വ​​ര്‍​ക്ക് ഭ​​വ​​നം, സൗ​​ജ​​ന്യ ഹീ​​ലിം​​ഗ് ക്യാ​​മ്പ്, ആ​​രോ​​ഗ്യ ബോ​​ധ​​വ​​ത്ക​​ര​​ണ പ​​രി​​പാ​​ടി​​ക​​ള്‍ എ​​ന്നി​​വ ശ​​താ​​ബ്ദി ആ​​ഘോ​​ഷ​​ങ്ങ​​ളോ​​ട​​നു​​ബ​​ന്ധി​​ച്ച് ക്ര​​മീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്.