നെ​ല്‍​കൃ​ഷി​യി​ല്‍ വി​ജ​യ​ഗാ​ഥ ര​ചി​ക്കാ​നൊ​രു​ങ്ങി മീ​ന​ച്ചി​ല്‍ പ​ഞ്ചാ​യ​ത്ത്
Saturday, September 28, 2024 5:28 AM IST
ഇ​ട​മ​റ്റം: നെ​ല്‍​കൃ​ഷി​യി​ല്‍ വി​ജ​യ​ഗാ​ഥ ര​ചി​ക്കാ​നൊ​രു​ങ്ങി മീ​ന​ച്ചി​ല്‍ പ​ഞ്ചാ​യ​ത്ത്. കാ​ര്‍​ഷി​ക വി​ക​സ​ന, ക​ര്‍​ഷ​ക​ക്ഷേ​മ വ​കു​പ്പി​ന്‍റെ​യും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ മീ​ന​ച്ചി​ല്‍ പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യാ​സൂ​ത്ര​ണം 2024-25 പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ത​രി​ശു​നി​ല നെ​ല്‍​കൃ​ഷി വി​ത​യു​ടെ ഉ​ദ്ഘാ​ട​നം ജോ​സ് കെ. ​മാ​ണി എം​പി ചീ​ങ്ക​ല്ല് പാ​ട​ശേ​ഖ​ര​ത്തി​ല്‍ നി​ര്‍​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ജോ പൂ​വ​ത്താ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ളും രാ​ഷ്‌​ട്രീ​യ, സാ​മൂ​ഹ്യ, സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ക​രും പ​ങ്കെ​ടു​ത്തു.

ത​രി​ശു​നി​ല​ങ്ങ​ള്‍ കൃ​ഷി​യോ​ഗ്യ​മാ​ക്കു​ക, ക​ര്‍​ഷ​ക​ര്‍​ക്ക് പ്രോ​ത്സാ​ഹ​നം ന​ല്‍​കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് നെ​ല്‍​കൃ​ഷി​യു​മാ​യി പ​ഞ്ചാ​യ​ത്തും കൃ​ഷി​ഭ​വ​നും മു​ന്നോ​ട്ടു​വ​ന്ന​ത്. അ​ത്യു​ത്പാ​ദ​ന ശേ​ഷി​യു​ള്ള ഉ​മ വി​ത്തി​ന​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ലെ ത​രി​ശാ​യി​ക്കി​ട​ക്കു​ന്ന നാ​ല്‍​പ്പ​ത് ഏ​ക്ക​റോ​ളം ഭൂ​മി​യി​ല്‍ നെ​ല്‍​കൃ​ഷി ഇ​റ​ക്കും.