സ്പെ​ക്‌ട്ര - വി​ദ്യാ​ഭ്യാ​സ പ്ര​ദ​ർ​ശ​നം ഇ​ന്നു സ​മാ​പി​ക്കും
Saturday, September 28, 2024 5:28 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജ് വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള ത്രി​ദി​ന വി​ദ്യാ​ഭ്യാ​സ പ്ര​ദ​ർ​ശ​നം - സ്പെ​ക്‌​ട്ര ഇ​ന്നു സ​മാ​പി​ക്കും. രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ രാ​ത്രി ഒന്പ​തു​വ​രെ​യാ​ണ് പ്ര​ദ​ർ​ശ​നം.

ഹോ​ളോ​ഗ്രാം, ത്രീ​ഡി ഷോ, ​ഗ​ണി​ത-​ശാ​സ്ത്ര ത​ത്വ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന ഗെ​യി​മു​ക​ൾ, ച​ല​ഞ്ചു​ക​ൾ, റോ​ബ​ട്ടി​ക്സ്, വെ​ർ​ച്വ​ൽ റി​യാ​ലി​റ്റി എ​ന്നി​വ കു​ട്ടി​ക​ൾ​ക്ക് വ​ലി​യ ആ​ക​ർ​ഷ​ണ​മാ​യി. സ​സ്യ-​ജ​ന്തു വൈ​വി​ധ്യം, കാ​വ്, രസ​ത​ന്ത്ര ​പ​രീ​ക്ഷ​ണ​ങ്ങ​ൾ എ​ന്നി​വ വി​ദ്യാ​ർ​ഥി​ക​ളി​ൽ ശാ​സ്ത്ര താ​ത്പ​ര്യ​വും ഗ​വേ​ഷ​ണ​ബു​ദ്ധി​യും വ​ള​ർ​ത്തു​മെ​ന്ന് അ​ധ്യാ​പ​ക​ർ പ​റ​ഞ്ഞു.

നാ​ണ​യ-​മാ​സി​ക ശേ​ഖ​ര​ങ്ങ​ളും, സ്വാ​ത​ന്ത്ര്യ​സ​മ​ര ച​രി​ത്ര ചി​ത്രീ​ക​ര​ണ​വും, ക​ള​രി​യും ന​മ്മു​ടെ ച​രി​ത്ര​ത്തി​ന്‍റെ​യും സം​സ്കാ​ര​ത്തി​ന്‍റെ​യും നേ​ര​നു​ഭ​വം പ്രാ​യ​ഭേ​ദ​മ​ന്യേ ഏ​വ​ർ​ക്കും ന​ൽ​കു​ന്നു​വെ​ന്ന് പ്ര​ദ​ർ​ശ​നം ക​ണ്ടി​റ​ങ്ങി​യ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. കൃ​ഷി​രീ​തി​യും കാ​ർ​ഷി​കോ​പ​ക​ര​ണ​ങ്ങ​ളും പ​രി​ച​യ​പ്പെ​ടാ​നു​ള്ള അ​വ​സ​ര​ത്തി​നൊ​പ്പം അ​ല​ങ്കാ​ര​ച്ചെ​ടി​ക​ൾ മി​ത​മാ‍​യ വി​ല​യ്ക്കു വാ​ങ്ങാ​നു​ള്ള അ​വ​സ​രം സ​സ്യ​പ്രേ​മി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്നു. പു​സ്ത​ക​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടാ​നും വാ​ങ്ങാ​നും അ​വ​സ​ര​മുണ്ട്.

ഇ​ന്നു വൈ​കു​ന്നേ​രം ആ​റി​ന് ക​ള​രി​പ്പ​യ​റ്റ്, യോ​ഗ, ക​രാ​ട്ടെ എ​ന്നി​വ​യു​ടെ അ​വ​ത​ര​ണ​ങ്ങ​ളു​ണ്ടാ​കും. ഫു​ഡ് കോ​ർ​ട്ടു​ക​ൾ ഇ​ന്നും പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ്.