കൃ​ഷിഭൂ​മി ഇ​എ​സ്എ ആ​ക്കാ​നു​ള്ള നീ​ക്കം ക​ർ​ഷ​കവ​ഞ്ച​ന: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്
Saturday, September 28, 2024 5:28 AM IST
കൊ​ല്ല​മു​ള: കൃ​ഷി ഭൂ​മി ഇ​എ​സ്എ ആ​ക്കാ​നു​ള്ള വ​ഞ്ച​നാ​പ​ര​മാ​യ നീ​ക്കം ക​ർ​ഷ​ക​സ​മൂ​ഹം അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് കൊ​ല്ല​മു​ള യൂ​ണി​റ്റ്.

ക​സ്തൂ​രി​രം​ഗ​ൻ മു​ത​ൽ ഉ​മ്മ​ൻ ക​മ്മി​റ്റി തു​ട​ങ്ങി വി​വി​ധ ഏ​ജ​ൻ​സി​ക​ളു​ടെ​താ​യി വ​ന്നി​ട്ടു​ള്ള ഇ​എ​സ്എ​യു​ടെ വി​സ്തീ​ർ​ണം ത​മ്മി​ൽ വ​ലി​യ അ​ന്ത​രം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ കൃ​ത്യ​ത​യും സു​താ​ര്യ​ത​യും വ​രു​ത്ത​ണ​മെ​ന്നും യ​ഥാ​ർ​ഥ വ​സ്തു​ത​ക​ൾ മ​റ​ച്ചു​വ​ച്ച് കൃ​ഷി ഭൂ​മി ഇ​എ​സ്എ ആ​ക്കി മാ​റ്റു​ന്ന വ​ഞ്ച​നാ​പ​ര​മാ​യ നി​ല​പാ​ട് ഒ​രു സാ​ഹ​ച​ര്യ​ത്തി​ലും അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് യോ​ഗം പ്ര​സ്താ​വി​ച്ചു.

യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബി​ജു തേ​നം​മാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ക​ല്ല​റ​യ്ക്ക​ൽ, സെ​ക്ര​ട്ട​റി ജോ​ഷി ഞൊ​ണ്ടി​മാ​ക്ക​ൽ, ഭാ​ര​വാ​ഹി​ക​ളാ​യ ബി​നി കാ​ട്ടാ​മ്പ​ള്ളി, അ​നു വെ​ട്ടി​ക്കാ​ല, സി​സ്സ തൈ​പ്പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.