ധ​ന്യ​ൻ അ​ഗ​സ്റ്റി​ൻ ജോ​ൺ ഊ​ക്ക​ന​ച്ച​ന്‍റെ ശ്രാ​ദ്ധാ​ച​ര​ണം ഒ​ന്നു​മു​ത​ൽ
Sunday, September 29, 2024 1:43 AM IST
കു​ന്നം​കു​ളം: ധ​ന്യ​ൻ അ​ഗ​സ്റ്റി​ന്‍ ജോ​ണ്‍ ഊ​ക്ക​ന​ച്ച​ന്‍റെ 68-ാം ശ്രാ​ദ്ധാ​ച​ര​ണം ഒ​ക്ടോ​ബ​ര്‍ ഒ​ന്നു​മു​ത​ൽ 13 വ​രെ ചൊ​വ്വ​ന്നൂ​ര്‍ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ ആ​ച​രി​ക്കും.
ഒ​ന്നി​നു രാ​വി​ലെ 6.30ന് ​ന​വ​നാ​ള്‍ തി​രു​ക്ക​ര്‍​മ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ലൂ​ർ​ദ് ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​ഡേ​വീ​സ് പു​ലി​ക്കോ​ട്ടി​ല്‍ നി​ർ​വ​ഹി​ക്കും. ര​ണ്ടി​ന് 13 മ​ണി​ക്കൂ​ര്‍ ആ​രാ​ധ​ന​യ്ക്കു ചൊ​വ്വ​ന്നൂ​ർ ജോ​ണ്‍ നി​വാ​സി​ൽ തു​ട​ക്ക​മാ​കും. ഉ​ച്ച​യ്ക്ക് 1.45ന് ​ഊ​ക്ക​ന്‍ സ്മാ​ര​ക​സ​മി​തി അ​ഖി​ല​കേ​ര​ള ചി​ത്ര​ര​ച​നാ​മ​ത്സ​രം, മൂ​ന്നി​ന് രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യെ​തു​ട​ർ​ന്ന് അ​ഖ​ണ്ഡ ബൈ​ബി​ള്‍ പാ​രാ​യ​ണം.

നാ​ലി​നു രാ​വി​ലെ 11 നു ​ക്ലോ​ത്ത് ബാ​ങ്ക് ഉ​ദ്ഘാ​ട​നം ചൊ​വ്വ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ചി​ത്ര വി​നോ​ഭാ​ജി നി​ർ​വ​ഹി​ക്കും. അ​ഞ്ചി​ന് എ​രു​മ​പ്പെ​ട്ടി ഫൊ​റോ​ന​ത​ല മാ​തൃ​ദി​നാ​ച​ര​ണം ഉ​ച്ച​യ്ക്ക് 2.30 മു​ത​ല്‍ 4.30 വ​രെ ന​ട​ക്കും. ആ​റി​നു വാ​ഹ​ന​വെ​ഞ്ച​രി​പ്പ്, ര​ക്ത​ദാ​നം. രാ​വി​ലെ 7.30 മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ ന​ട​ക്കു​ന്ന ര​ക്ത​ദാ​ന​ത്തി​ന് അ​മ​ല മെ​ഡി​ക്ക​ല്‍ കോ​ള​ജ് നേ​തൃ​ത്വം ന​ൽ​കും.

ഏ​ഴി​നു വൈ​കീ​ട്ട് ആ​റി​നു ന​ട​ക്കു​ന്ന എ​ക്യു​മെ​നി​ക്ക​ല്‍ കൂ​ട്ടാ​യ്മ​യ്ക്കു കു​ന്നം​കു​ളം ഗു​ഡ് ഷെ​പ്പേ​ഡ് ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ഫാ. ​ര​ഞ്ജി​ത്ത് അ​ത്താ​ണി​ക്ക​ല്‍ സി​എം​ഐ നേ​തൃ​ത്വം ന​ൽ​കും. റ​വ.​ഡോ. സ​ണ്ണി ചാ​ക്കോ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. എ​ട്ടി​ന് അ​ഖ​ണ്ഡ​ജ​പ​മാ​ല, ഒ​ന്പ​തി​നു വൈ​കീ​ട്ട് ആ​റു​മു​ത​ല്‍ ഒ​ന്പ​തു​വ​രെ ഒ​രു​ക്ക​ധ്യാ​നം. പ​ത്തി​നു വൈ​കീ​ട്ട് ആ​റു​മു​ത​ല്‍ എ​ട്ടു​വ​രെ സ​മ​ര്‍​പ്പി​ത​സം​ഗ​മം. 11ന് ​ഉ​പ​വാ​സപ്രാ​ര്‍​ഥ​നാ​ദി​ന​മാ​ണ്. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 മു​ത​ല്‍ 5.30 വ​രെ വ​യോ​ജ​ന​സം​ഗ​മം ന​ട​ത്തും. 12 നു ​വൈ​കീ​ട്ട് 6.30നു ​ന​ട​ക്കു​ന്ന റാ​സ​യ്ക്ക് ഫാ. ​ബെ​ന്നി കി​ട​ങ്ങ​ന്‍ മു​ഖ്യ​കാ​ര്‍​മി​ക​നാ​കും.

‌ശ്രാ​ദ്ധ​ദി​ന​മാ​യ 13നു ​തൃ​ശൂ​ര്‍ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​സ് കോ​നി​ക്ക​ര ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്യു​ന്ന പ​റ​പ്പൂ​ര്‍ പ​ദ​യാ​ത്ര രാ​വി​ലെ 5.15നു ​പ​റ​പ്പൂ​ര്‍ സെ​ന്‍റ് ജോ​ണ്‍ നെ​പും​സ്യ​ാന്‍ ഫൊ​റോ​ന പ​ള്ളി​യ​ങ്ക​ണ​ത്തി​ല്‍​നി​ന്നും, കി​ഴ​ക്കു​നി​ന്നു​ള്ള പ​ദ​യാ​ത്ര മ​ര​ത്തം​കോ​ട് മേ​രി​മാ​താ പ​ള്ളി​യ​ങ്ക​ണ​ത്തി​ല്‍​നി​ന്നും പ​ടി​ഞ്ഞാ​റു​നി​ന്നു​ള്ള പ​ദ​യാ​ത്ര കു​ന്നം​കു​ളം സെ​ന്‍റ് ജോ​ര്‍​ജ് ആ​ശ്ര​മ​ദേ​വാ​ല​യ​ങ്ക​ണ​ത്തി​ല്‍​നി​ന്നും വ​ട​ക്കു​നി​ന്നു​ള്ള പ​ദ​യാ​ത്ര പാ​റേ​മ്പാ​ടം സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യ​ങ്ക​ണ​ത്തി​ല്‍​നി​ന്നും രാ​വി​ലെ ഒ​ന്പ​തി​ന് ആ​രം​ഭി​ച്ച് 10.15നു ​ചൊ​വ്വ​ന്നൂ​ര്‍ പ​ള്ളി​യി​ൽ എ​ത്തി​ച്ചേ​രും.

തു​ട​ര്‍​ന്ന് 10.30ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്കു പാ​ല​ക്കാ​ട് രൂ​പ​ത ബി​ഷ​പ് മാ​ര്‍ പീ​റ്റ​ര്‍ കൊ​ച്ചു​പു​ര​യ്ക്ക​ല്‍​ മു​ഖ്യ​കാ​ര്‍​മി​ക​നാ​കും. തു​ട​ര്‍​ന്ന് ക​ബ​റി​ട​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന, ശ്രാ​ദ്ധ ഊ​ട്ട്, ന​വ​ജാ​ത​ശി​ശു​ക്ക​ള്‍​ക്കു ചോ​റൂ​ണ്, ചി​ത്ര​ര​ച​നാ​മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഫാ. ​ര​ഞ്ജി​ത്ത് അ​ത്താ​ണി​
ക്ക​ൽ, കൈ​ക്കാ​ര​ൻ സി.​എ​ൽ. ടാ​ബു, എം.​കെ. പോ​ൾ, എം.​വി. ഡൊ​മി​നി​ക്, പി.​വി. ജോ​ജി, ടി.​ഒ. തോ​മ​സ്, എം.​ജെ. ജോ​ഫി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു.