ര​ണ്ടുകി​ലോ ക​ഞ്ചാ​വു​മാ​യി മൂന്നു പേ​ർ പി​ടി​യിൽ
Sunday, September 29, 2024 12:07 AM IST
തു​റ​വൂ​ർ: ര​ണ്ടു കി​ലോ ക​ഞ്ചാ​വു​മാ​യി അ​രൂ​രി​ൽ 3 പേ​ർ പി​ടി​യി​ൽ. ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ളാ​യ ഭോ​ര​ൻ ഭ​ല്ലാ​സി​ങ് (50) ജി​തേ​ന്ദ്ര പ്ര​ധാ​ൻ(45), സു​ദേ​ഷ് ബാ​ലി​യാ​ർ സി​ങ് (22) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

അ​രൂ​ർ പ​ള്ളി​ക്കു കി​ഴ​ക്ക് കോ​ട്ട​പ്പു​റം റോ​ഡി​ന് സ​മീ​പം സേ​വ്യ​റിന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​ഴ​യ ചെ​മ്മീ​ൻ ഷെ​ഡി​ൽനി​ന്നാ​ണ് ക​ഞ്ചാ​വ് പി​ടി​ച്ച​ത്. സു​ദേ​ശ് ഇ​വി​ടെ​യാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. സ​ഹാ​യ​ത്തി​നാ​യി എ​ത്തി​യ​വ​രാ​ണ് ഭോ​ര​നും ജി​തേ​ന്ദ്ര​നും.

വി​ല്പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന ര​ണ്ടു കി​ലോ ക​ഞ്ചാ​വാ​ണ് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്. അ​ൻ​പ​തി​നാ​യി​ര​ത്തി​ല​ധി​കം രൂ​പ ഇ​തി​ന് വി​ല ല​ഭി​ക്കും. ഭോ​ര​നും ജി​തേ​ന്ദ്ര​നും അ​ങ്ക​മാ​ലി​യി​ലാ​ണ് താ​മ​സം.

അ​രൂ​ർ എ​സ്എ​ച്ച്ഒ പി. ​എ​സ് ഷി​ബു​വി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത് അ​രൂ​ർ എ​സ്ഐ എ​സ്. ഗീ​തു​മോ​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​രൂ​ർ പോ​ലീ​സും ന​ർ​ക്കോ​ട്ടി​ക്ക് വി​ഭാ​ഗ​മാ​യ ഡാ​ൻ​സെ​യ്ഫും ചേ​ർ​ന്നാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.