മണിമല സെന്‍റ് ജോർജ് സ്കൂളിൽ ഇ​ൻ​സ്പെ​യ​ർ വ​ർ​ക്‌ഷോ​പ്പ് ഇന്ന്
Saturday, September 28, 2024 5:28 AM IST
മ​ണി​മ​ല: ഇ​ൻ​സ്പെ​യ​ർ എ​ന്ന പേ​രി​ൽ മ​ണി​മ​ല എ​ക്‌​സി​ക്യൂ​ട്ടീ​വ് ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ണി​മ​ല സെ​ന്‍റ് ജോ​ർ​ജ് സ്‌​കൂ​ളി​ൽ ന​ട​ത്തി​വ​രു​ന്ന പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ളെ​യും മാ​താ​പി​താ​ക്ക​ളെ​യും ഒ​ന്നി​ച്ചി​രു​ത്തി​യു​ള്ള വ​ർ​ക്‌ഷോ​പ്പ് ഇ​ന്നു രാ​വി​ലെ ഒന്പതുമു​ത​ൽ ഉ​ച്ച​യ്ക്ക് 12 വ​രെ സ്‌​കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നടക്കും.

പി​എ​സ്‌​സി, ഡി​ഫ​ൻ​സ് സ​ർ​വീ​സ് മു​ത​ൽ ഐ​എ​എ​സ് വ​രെ എ​ങ്ങ​നെ നേ​ടി​യെ​ടു​ക്കാ​മെ​ന്നു​ള്ള ഒ​രു വ​ർ​ഷം നീ​ളു​ന്ന അ​ന്ത​ർ​ദേ​ശീ​യ ട്രെ​യി​നിം​ഗ് പ്രോ​ഗ്രാ​മാ​ണ് ഇ​ൻ​സ്പെ​യ​ർ.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മാ​ത്യു താ​ന്നി​യ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തി​ലെ ബാ​ച്ചി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി ന​ട​ത്തി​യ ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ന്‍റ് ആ​പ്റ്റി​ട്യൂ​ഡ് ടെ​സ്റ്റി​ന്‍റെ റി​പ്പോ​ർ​ട്ട് വി​ത​ര​ണം ചെ​യ്യും. എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ൽ​നി​ന്ന് എം​എ​സ്‌​സി​ക്ക് ഒ​ന്നാം റാ​ങ്ക് ല​ഭി​ച്ച പൂ​ർ​വ വി​ദ്യാ​ർ​ഥി ജോ​ണി​ത സ​ജി പു​റ്റു​മ​ണ്ണി​ലി​നെ ആ​ദ​രി​ക്കും.

ഹെ​ഡ്‌​മി​സ്ട്ര​സ് പി.​എ​സ്. മി​നി​മോ​ൾ, ഇ​ൻ​സ്പെ​യ​ർ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജി​ജി ജോ​സ​ഫ് കു​ഴി​പ​താ​ലി​ൽ, എ​ക്സി​ക്യൂ​ട്ടീ​വ് ക്ലബ് സെ​ക്ര​ട്ട​റി സ​ണ്ണി മ​ടി​യ​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.