മ​ഴ​ക്കാ​ട് ദി​ന​ത്തി​ൽ വ​ന​സ്തിലി​യി​ൽ ഒ​ത്തു​ചേ​ർ​ന്ന് വിദ്യാർഥികൾ
Wednesday, June 26, 2024 11:20 PM IST
ഈ​രാ​റ്റു​പേ​ട്ട: മ​ര​ങ്ങ​ളി​ൽ വ​ലി​ഞ്ഞ് ക​യ​റി​യും വ​ള്ളി​ക​ളി​ൽ ഊ​ഞ്ഞാ​ലാ​ടി​യും പാ​ട്ടും ക​വി​ത​ക​ളു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ വ​ന​സ്ത​ലി​യി​ലൂ​ടെ ഓ​ടി ന​ട​ന്നു.​ലോ​ക മ​ഴ​ക്കാ​ട് ദി​ന​ത്തി​ൽ മ​ല​യി​ഞ്ചി​പ്പാ​റ വ​ന​സ്ത​ലി​യി​ൽ ഒ​ത്തുചേ​ർ​ന്ന ഈ​രാ​റ്റു​പേ​ട്ട ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഇ​ക്കോ ക്ല​ബ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​വി​ധ​യി​നം മ​ര​ങ്ങ​ളും ഔ​ഷ​ധ സ​സ്യ​ങ്ങ​ളും പ​ക്ഷി​ക​ളും ശ​ല​ഭ​ങ്ങ​ളും അ​പൂ​ർ​വ കാ​ഴ്ച​ക​ളാ​യി.

മ​ണ്ണി​നെ​യും മ​ര​ങ്ങ​ളെ​യും മ​നു​ഷ്യ​നു​വേ​ണ്ടി പ്ര​ണ​യി​ച്ച വ​ന​സ്തലി​യു​ടെ ഉ​പ​ജ്ഞാ​താ​വാ​യ ദേ​വ​സ്യ സെ​ബാ​സ്റ്റ്യ​ന്‍റെ പ​രി​സ്ഥി​തി​ ദ​ർ​ശ​ന​ത്തക്കു​റി​ച്ച് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ എ​ബി പൂ​ണ്ടി​ക്കു​ള​ത്തി​ൽനി​ന്നു കു​ട്ടി​ക​ൾ ചോ​ദി​ച്ച​റി​ഞ്ഞു.

വ​ന​സ്തലി​യി​ൽ പ​ട​ർ​ന്നു പ​ന്ത​ലി​ച്ചു നി​ൽ​ക്കു​ന്ന വ​ൻ വൃ​ക്ഷ​ങ്ങ​ളും വ​ള്ളി​പ്പ​ട​ർ​പ്പു​ക​ളും അ​വ​യ്ക്കി​ട​യി​ൽ ജീ​വി​ക്കു​ന്ന പ​ക്ഷി മൃ​ഗാ​ദി​ക​ളും ഏ​റുമാ​ട​ങ്ങ​ളും ഗു​ഹ​യു​മൊ​ക്കെ കു​ട്ടി​ക​ളെ ന​ന്നാ​യി ആ​ക​ർ​ഷി​ച്ചു.

പ​ണ​ത്തി​ന്‍റെ വി​നി​മ​യം ഇ​ല്ലാ​തെ ഭ​ക്ഷ​ണ​ത്തി​ന്‍റെ പ​ങ്കു​വ​യ്ക്ക​ൽ എ​ന്ന​ മ​ഹ​ത്താ​യ വി​ത്തു കു​ട്ട സം​രം​ഭ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കു​ട്ടി​ക​ൾ നേ​രി​ൽ ക​ണ്ടു മ​ന​സി​ലാ​ക്കി.​ വി​ത്തുകു​ട്ട​യി​ൽ നി​ന്നും ല​ഭി​ച്ച വൃ​ക്ഷ​ത്തൈ​ക​ൾ പി​ടിഎ ​പ്ര​സി​ഡ​ന്‍റ് അ​ന​സ് പാ​റ​യി​ൽ, ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ സു​ഹാ​ന ജി​യാ​സ്,ഹെ​ഡ്മി​സ്ട്ര​സ് സി​സി പൈ​ക​ട​യി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് സ്കൂ​ൾ വ​ള​പ്പി​ൽ​ന​ട്ടു.​

പ​രി​സ്ഥി​തി​ക്കുവേ​ണ്ടി ജാ​ഗ്ര​ത​യോ​ടെ ഇ​ട​പെ​ടു​ന്ന എ​ബി പൂ​ണ്ടി​ക്കു​ള​ത്തെ ഇ​ക്കോ ക്ല​ബ്ബി​ലെ കു​ട്ടി​ക​ൾ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.