കോ​ട​തി സ​മു​ച്ച​യ​വും പ​രി​സ​ര​വും ശു​ചീ​ക​രി​ക്കും
Sunday, September 29, 2024 5:40 AM IST
മ​ഞ്ചേ​രി: സ്വ​ച്ഛ​ത ഹി ​സേ​വാ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ഞ്ചേ​രി​യി​ലെ ജി​ല്ലാ കോ​ട​തി സ​മു​ച്ച​യ​വും പ​രി​സ​ര​വും ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​ന് ശു​ചീ​ക​രി​ക്കും. ഹൈ​ക്കോ​ട​തി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ന​ട​ക്കു​ന്ന പ്ര​വൃ​ത്തി​യു​ടെ ആ​ലോ​ച​നാ​യോ​ഗം ജി​ല്ലാ പ്രി​ന്‍​സി​പ്പ​ല്‍ ആ​ന്‍​ഡ് സെ​ഷ​ന്‍​സ് ജ​ഡ്ജ് കെ.​സ​നി​ല്‍​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ര​ണ്ടാം അ​തി​വേ​ഗ കോ​ട​തി സ്പെ​ഷ​ല്‍ ജ​ഡ്ജ് എ​സ്.​ര​ശ്മി, ഒ​ന്നാം അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജ് എ.​എം.​അ​ഷ്റ​ഫ്, ജി​ല്ലാ സെ​ഷ​ന്‍​സ് ജ​ഡ്ജ് എ.​വി.​ടെ​ല്ല​സ്, സ​ബ് ജ​ഡ്ജ് അ​രു​ണ്‍ ബെ​ച്ചു, ജി​ല്ല ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി എം.​ഷാ​ബി​ര്‍ ഇ​ബ്രാ​ഹിം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മ​ഞ്ചേ​രി ന​ഗ​ര​സ​ഭ, റോ​ട്ട​റി ക്ല​ബ്, മെ​ക് 7, ഫ്രെ​സ്കോ ക്ല​ബ്, ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍, അ​ഡ്വ​ക്ക​റ്റ് ക്ല​ര്‍​ക്ക് അ​സോ​സി​യേ​ഷ​ന്‍, മ​റ്റ് സ​ന്ന​ദ്ധ​സേ​വാ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ത്തു.

ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ന​ട​ക്കു​ന്ന ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​കാ​ന്‍ താ​ല്പ​ര്യ​മു​ള്ള സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍ ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥോ​റി​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ട​ണം.