മക്രോണ്‍ മോദിക്കൊപ്പം ജയ്പുരിൽ റോഡ് ഷോയ്ക്ക്
മക്രോണ്‍ മോദിക്കൊപ്പം ജയ്പുരിൽ റോഡ് ഷോയ്ക്ക്
Tuesday, January 23, 2024 2:50 AM IST
ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ

ന്യൂ​ഡ​ൽ​ഹി: 75-ാമ​ത് റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ൽ മു​ഖ്യാ​തി​ഥി​യാ​യ ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മ​ക്രോ​ണ്‍ വ്യാ​ഴാ​ഴ്ച ജ​യ്പു​രി​ലെ​ത്തി അ​വി​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി​ക്കൊ​പ്പം റോ​ഡ് ഷോ​യി​ൽ പ​ങ്കെ​ടു​ക്കും. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി കേ​ര​ള​ത്തി​ലു​ൾ​പ്പെ​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ റോ​ഡ് ഷോ ​ന​ട​ത്തു​ന്ന മോ​ദി​യു​ടെ ക്ഷ​ണ​പ്ര​കാ​ര​മാ​ണ് ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ആ​ദ്യം ജ​യ്പു​രി​ലെ​ത്തു​ന്ന​ത്.

ന്യൂ​ഡ​ൽ​ഹി​യി​ലെ ക​ർ​ത്ത​വ്യ പ​ഥി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ന​ട​ക്കു​ന്ന റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​ന്ന മ​ക്രോ​ണ്‍ ര​ണ്ടു ദി​വ​സ​ത്തെ ഇ​ന്ത്യ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ഉ​ന്ന​ത​ത​ല ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​യും ന​ട​ത്തും.

റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ൽ റ​ഫാ​ൽ വി​മാ​ന​ങ്ങ​ളും അ​വ​ത​രി​പ്പി​ക്കും. പ്ര​തി​രോ​ധ ഇ​ട​പാ​ടു​ക​ളിലും നൂ​ത​ന പ്ര​തി​രോ​ധ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ വി​ക​സ​ന​ത്തി​ലും സം​യു​ക്ത നി​ർ​മാ​ണ​ത്തി​നു​ള്ള ക​രാ​റു​ളിലും ഇ​ന്ത്യ​യും ഫ്രാ​ൻ​സും ഒ​പ്പു​വ​ച്ചേ​ക്കും.

പ്ര​തി​രോ​ധ​ത്തി​നു പു​റമേ സു​ര​ക്ഷ, ശു​ദ്ധ ഊ​ർ​ജം, വ്യാ​പാ​രം, നി​ക്ഷേ​പം, പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ഉ​ൾ​പ്പെ​ടെ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം ശ​ക്ത​മാ​കു​ന്ന​തി​നി​ട​യി​ലാ​ണ് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ന് മ​ക്രോ​ണി​ന് ക്ഷ​ണം ല​ഭി​ച്ച​ത്.


നി​ര​വ​ധി മ​ന്ത്രി​മാ​ർ, സി​ഇ​ഒ​മാ​ർ, സാം​സ്കാ​രി​ക-​ശാ​സ്ത്ര മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന പ്ര​തി​നി​ധി​സം​ഘ​ത്തോ​ടൊ​പ്പ​മാ​ണ് ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റി​ന്‍റെ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വ​ര​വ്. ക​ഴി​ഞ്ഞ​വ​ർ​ഷം ജൂ​ലൈ 14ന് ​പാ​രീ​സി​ൽ ന​ട​ന്ന ബാ​സ്റ്റി​ൽ ഡേ ​പ​രേ​ഡി​ൽ പ്ര​ധാ​ന​മ​ന്ത്രി മോ​ദി ഫ്രാ​ൻ​സി​ന്‍റെ അ​തി​ഥി​യാ​യി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് ഇ​ന്ത്യ​യു​ടെ റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ൽ മ​ക്രോ​ണി​നെ മു​ഖ്യാ​തി​ഥി​യാ​യി ക്ഷ​ണി​ച്ച​ത്.

റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​നാ​യി ഫ്രാ​ൻ​സി​ന്‍റെ 95 അം​ഗ സം​ഘ​വും 33 അം​ഗ ബാ​ൻ​ഡ് സം​ഘ​വും ഡ​ൽ​ഹി​യി​ലെ​ത്തി​യി​ട്ടു​ണ്ട്. ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞി​നി​ട​യി​ലും ഫ്രാ​ൻ​സി​ൽ​നി​ന്നെ​ത്തി​യ സം​ഘം പ​രേ​ഡ് ന​ട​ക്കു​ന്ന ക​ർ​ത്ത​വ്യ പ​ഥി​ൽ റി​ഹേ​ഴ്സ​ൽ ന​ട​ത്തി.

ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ മു​ഴു​വ​ൻ വ​നി​താ സം​ഘ​ങ്ങ​ൾ, അ​ഗ്നി​വീ​ർ അം​ഗ​ങ്ങ​ൾ, സീ​മ ഭ​വാ​നി അ​ട​ക്കം ബി​എ​സ്എ​ഫ് വ​നി​താ ഡെ​യ​ർ ഡെ​വി​ൾ​സ് ടീം ​തു​ട​ങ്ങി​യ​വ​യും ഇ​ത്ത​വ​ണ​ത്തെ പ​രേ​ഡി​ൽ ശ്ര​ദ്ധേ​യ​മാ​കും. പ​രേ​ഡി​ൽ 100 വ​നി​താ സം​ഗീ​ത​ജ്ഞ​ർ ഇ​ന്ത്യ​ൻ സം​ഗീ​തോ​പ​ക​ര​ണ​ങ്ങ​ൾ വാ​യി​ക്കും. പ​ര​ന്പ​രാ​ഗ​ത, നാ​ടോ​ടി ന​ർ​ത്ത​ക​രും ക​ർ​ത്ത​വ്യ പ​ഥി​ലെ റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ൽ പ​ങ്കെ​ടു​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.