നെറ്റ്ഫ്ലിക്സിനെതിരേ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
നെറ്റ്ഫ്ലിക്സിനെതിരേ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
Monday, September 23, 2024 1:21 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
ന്യൂ​ഡ​ൽ​ഹി: ഒ​ടി​ടി ഭീ​മ​നാ​യ നെ​റ്റ്ഫ്ലി​ക്സി​നെ​തി​രേ കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചെ​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ. വീ​സ ക്ര​മ​ക്കേ​ട്, നി​കു​തി വെ​ട്ടി​പ്പ്, വം​ശീ​യ വി​വേ​ച​നം തു​ട​ങ്ങി​യ ആ​രോ​പ​ണ​ങ്ങ​ളി​ലാ​ണു കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ അ​ന്വേ​ഷ​ണം. ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ലെ ഫോ​റി​നേ​ഴ്സ് റീ​ജ​ണ​ൽ ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫീ​സ് (എ​ഫ്ആ​ർ​ആ​ർ​ഒ) നെ​റ്റ്ഫ്ലി​ക്സ് ഇ​ന്ത്യ മു​ൻ മേ​ധാ​വി ന​ന്ദി​നി മെ​ഹ്ത​യ്ക്ക് ജൂ​ലൈ 20ന് ​അ​യ​ച്ച ഇ-​മെ​യി​ലി​ലൂ​ടെ​യാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ വി​ശ​ദ​ശാം​ശ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്.

നെ​റ്റ്ഫ്ലി​ക്സി​ന്‍റെ വീ​സ, നി​കു​തി തു​ട​ങ്ങി​യ​വ​യി​ൽ ക്ര​മ​ക്കേ​ടു​ക​ൾ സം​ശ​യി​ക്കു​ന്നു​ണ്ടെ​ന്നും വം​ശീ​യ​വി​വേ​ച​ന​ത്തോ​ടെ​യു​ള്ള സം​ഭ​വ​ങ്ങ​ൾ ആ​രോ​പി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്നും എ​ഫ്ആ​ർ​ആ​ർ​ഒ അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്നു​മാ​ണ് ഇ-​മെ​യി​ലി​ൽ പ​റ​യു​ന്ന​ത്. 2020ൽ ​നെ​റ്റ്ഫ്ലി​ക്സ് വി​ട്ട മു​ൻ മേ​ധാ​വി ന​ന്ദി​നി മെ​ഹ്ത​യും പ​ദ​വി​യി​ൽ​നി​ന്നു പി​രി​ച്ചു​വി​ട്ട​തി​ന് നെ​റ്റ്ഫ്ലി​ക്സി​നെ​തി​രേ അ​മേ​രി​ക്ക​യി​ൽ കേ​സ് ന​ൽ​കാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണ്. ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന അ​ന്വേ​ഷ​ണ​ത്തെ സ്വാ​ഗ​തം ചെ​യ്യു​ക​യാ​ണെ​ന്നും ക​ണ്ടെ​ത്ത​ലു​ക​ൾ പ​ര​സ്യ​മാ​ക്ക​ണ​മെ​ന്നും ന​ന്ദി​നി ആ​വ​ശ്യ​പ്പെ​ട്ടു.


ഇ​ന്ത്യ​യി​ൽ ഏ​തൊ​ക്കെ ഏ​ജ​ൻ​സി​ക​ളാ​ണു കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ലെ​ങ്കി​ലും നെ​റ്റ്ഫ്ലി​ക്സി​ന്‍റെ ഇ​ന്ത്യ​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കാ​ൻ ന​ന്ദി​നി​യോ​ട് ഇ-​മെ​യി​ലി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​തേ​സ​മ​യം കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ അ​ന്വേ​ഷ​ണ​ത്തെ​പ്പ​റ്റി അ​റി​വി​ല്ലെ​ന്ന് നെ​റ്റ്ഫ്ലി​ക്സ് പ്ര​തി​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.