കർഷകരുടെ ദുരിതങ്ങൾക്കു കാരണം കേന്ദ്രത്തിന്‍റെ കർഷകവിരുദ്ധ നയങ്ങൾ: കിസാൻ പഞ്ചായത്ത്
കർഷകരുടെ ദുരിതങ്ങൾക്കു കാരണം കേന്ദ്രത്തിന്‍റെ കർഷകവിരുദ്ധ നയങ്ങൾ: കിസാൻ പഞ്ചായത്ത്
Tuesday, September 24, 2024 2:27 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​ത്തി​ലെ ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ കോ​ർ​പ​റേ​റ്റ് അ​നു​കൂ​ല ക​ർ​ഷ​ക വി​രു​ദ്ധ ന​യ​ങ്ങ​ളാ​ണ് ക​ർ​ഷ​ക​രു​ടെ ഇ​ന്ന​ത്തെ ദു​രി​ത​ങ്ങ​ൾ​ക്കു കാ​ര​ണ​മെ​ന്നും അ​തി​നെ​തി​രേ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​ഖി​ലേ​ന്ത്യാ കി​സാ​ൻ മ​ഹാ​പ​ഞ്ചാ​യ​ത്ത്.

ഡ​ൽ​ഹി​യി​ലെ ത​ൽ​ക്ക​ത്തോ​റ സ്റ്റേ​ഡി​യ​ത്തി​ൽ ക​ർ​ഷ​ക​സം​ഘ​ട​ന​യാ​യ എ​ഐ കെ​കെ​എം​എ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കൊ​ണ്ട് കി​സാ​ൻ മ​ഹാ​പ​ഞ്ചാ​യ​ത്ത് സം​ഘ​ടി​പ്പി​ച്ച​ത്. കേ​ര​ള​മ​ട​ക്ക​മു​ള്ള രാ​ജ്യ​ത്തെ 21 സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് ആ​യി​ര​ക്ക​ണ​ക്കി​നു ക​ർ​ഷ​ക​ർ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ വി​വി​ധ പ്ര​ക്ഷോ​ഭ​പ​രി​പാ​ടി​ക​ൾ പ്ര​ഖ്യാ​പി​ച്ചു.

ലാ​ലാ ല​ജ്പ​ത്റാ​യു​ടെ അ​നു​സ്മ​ര​ണ​ദി​ന​മാ​യ ന​വം​ബ​ർ 17 ന് ​രാ​ജ്യ​വ്യാ​പ​ക​മാ​യി ക​ർ​ഷ​ക​ർ ജി​ല്ലാ ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ൾ ഉ​പ​രോ​ധി​ക്കാ​നും ന​വം​ബ​ർ 26ന് ​സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച​യു​മാ​യി ചേ​ർ​ന്നു പ്ര​തി​ഷേ​ധ​ദി​നം ആ​ച​രി​ക്കാ​നും തീ​രു​മാ​നി​ച്ചു. 2025 ഫെ​ബ്രു​വ​രി​യി​ൽ ക​ർ​ഷ​ക​ർ സം​സ്ഥാ​ന ത​ല​സ്ഥാ​ന​ങ്ങ​ളി​ൽ രാ​ജ്ഭ​വ​നു​ക​ൾ​ക്കു​മു​ന്പി​ൽ പ്ര​തി​ഷേ​ധി​ക്കും.


ക​ർ​ഷ​ക​രെ രൂ​ക്ഷ​മാ​യി ബാ​ധി​ക്കു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നു കി​സാ​ൻ മ​ഹാ​പ​ഞ്ചാ​യ​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു.

എ​ഐ​കെ​കെ​എം​എ​സ് അ​ഖി​ലേ​ന്ത്യാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ​ങ്ക​ർ​ഘോ​ഷ്, ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് സ​ത്യ​വാ​ൻ, സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച ദേ​ശീ​യ നേ​താ​ക്ക​ളാ​യ ബ​ൽ​ബീ​ർ സിം​ഗ് ര​ജേ​വാ​ൾ, ജോ​ഗീ​ന്ദ​ർ സിം​ഗ് ഉ​ഗ്ര​ഹാ​ൻ, പ്രേം​സിം​ഗ് ഗെ​ഹ്‌​ലാ​വ​ത് തു​ട​ങ്ങി​യ​ർ​ക്കു​പു​റ​മേ എ​ഐ​കെ​കെ​എം​എ​സ് കേ​ര​ള സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​അ​ബ്‌​ദു​ൾ അ​സീ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ സം​സ്ഥാ​ന​നേ​താ​ക്ക​ൾ പ​ഞ്ചാ​യ​ത്തി​ൽ പ്ര​സം​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.