ബി​ഷ​പ് ഡോ.​ എം. എസ്രാ​സ​ർ​ഗു​ണം അ​ന്ത​രി​ച്ചു
ബി​ഷ​പ് ഡോ.​ എം. എസ്രാ​സ​ർ​ഗു​ണം അ​ന്ത​രി​ച്ചു
Tuesday, September 24, 2024 2:27 AM IST
ചെ​​​​​ന്നൈ: ഇ​​​​​വാ​​​​​ഞ്ച​​​​​ലി​​​​​ക്ക​​​​​ൽ ച​​​​​ർ​​​​​ച്ച് ഓ​​​​​ഫ് ഇ​​​​​ന്ത്യ പ​​​​​ര​​​​​മാ​​​​​ധ്യ​​​​​ക്ഷ​​​​​ൻ ബി​​​​​ഷ​​​​​പ് ഡോ. ​​എം.​​​​ എ​​സ്രാ​​​​​സ​​​​​ർ​​​​​ഗു​​​​​ണം (86) അ​​​​​ന്ത​​​​​രി​​​​​ച്ചു. ഇ​​​​​വാ​​​​​ഞ്ച​​​​​ലി​​​​​ക്ക​​​​​ൽ സ​​​​​ഭ​​​​​യു​​​​​ടെ സ്ഥാ​​​​​പ​​​​​ക​​​​​നും പ്ര​​​​​ഥ​​​​​മ ബി​​​​​ഷ​​​​​പ്പു​​​​​മാ​​​​​ണ് അ​​​​​ദ്ദേ​​​​​ഹം.

സം​​​​​സ്കാ​​​​​ര​​​​​ശു​​​​​ശ്രൂ​​​​​ഷ​​​​​ക​​​​​ൾ വ്യാ​​​​​ഴാ​​​​​ഴ്ച രാ​​​​​വി​​​​​ലെ ആ​​​​​റു മു​​​​​ത​​​​​ൽ ഉ​​​​​ച്ച​​​​​ക​​​​​ഴി​​​​​ഞ്ഞു ര​​​​​ണ്ടു വ​​​​​രെ ചെ​​​​​ന്നൈ വാ​​​​​ന​​​​​ഗ​​​​​രം ‘യേ​​​​​ശു വി​​​​​ളി​​​​​ക്കു​​​​​ന്നു’ കാ​​​​​ന്പ​​​​​സി​​​​​ൽ ന​​​​​ട​​​​​ക്കും.

തു​​​​​ട​​​​​ർ​​​​​ന്ന് കീ​​​​​ഴ്പാ​​​​​ക്കം ഓം​​​​​സ് റോ​​​​​ഡ് മ​​​​​ദ്രാ​​​​​സ് തി​​​​​യോ​​​​​ള​​​​​ജി​​​​​ക്ക​​​​​ൽ സെ​​​​​മി​​​​​നാ​​​​​രി കാ​​​​​ന്പ​​​​​സി​​​​​ൽ പൊ​​​​​തു​​​​​ദ​​​​​ർ​​​​​ശ​​​​​ന​​​​​ത്തി​​​​​നു ശേ​​​​​ഷം വൈ​​​​​കു​​​​​ന്നേ​​​​​രം നാ​​​​​ലി​​​​​ന് കീ​​​​​ഴ്പാ​​​​​ക്കം ക്രി​​​​​സ്ത്യ​​​​​ൻ ക​​​​​ല്ല​​​​​റ തോ​​​​​ട്ട​​​​​ത്തി​​​​​ൽ ന​​​​​ട​​​​​ക്കു​​​​​ന്ന സം​​​​​സ്കാ​​​​​ര ക​​​​​ർ​​​​​മ​​​​​ങ്ങ​​​​​ൾ​​​​​ക്ക് ഇ​​​​​വാ​​​​​ഞ്ച​​​​​ലി​​​​​ക്ക​​​​​ൽ ച​​​​​ർ​​​​​ച്ച് ഇ​​​​​ന്ത്യ ബി​​​​​ഷ​​​​​പ്- പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഡോ.​​ ​​​ജെ.​​​​​എ. ഡേ​​​​​വി​​​​​സ് ഒ​​​​​നേ​​​​​സി​​​​​മു, വൈ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ബി​​​​​ഷ​​​​​പ് ഡോ.​​ ​​​ക​​​​​തി​​​​​രൊ​​​​​ളി മാ​​​​​ണി​​​​​ക്യം തു​​​​​ട​​​​​ങ്ങി​​​​​യ​​​​​ർ നേ​​​​​തൃ​​​​​ത്വം ന​​​​​ൽ​​​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.