ഉദയനിധി ഉപമുഖ്യമന്ത്രി; സൂചന നൽകി എം.കെ. സ്റ്റാലിൻ
ഉദയനിധി ഉപമുഖ്യമന്ത്രി; സൂചന നൽകി എം.കെ. സ്റ്റാലിൻ
Wednesday, September 25, 2024 4:50 AM IST
ചെ​​​ന്നൈ: കാ​​​യി​​​കമ​​​ന്ത്രി ഉ​​​ദ​​​യ​​​നി​​​ധി സ്റ്റാ​​​ലി​​​നെ ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​ക്കു​​​മെ​​​ന്ന സൂ​​​ച​​​ന ന​​​ൽ​​​കി ത​​​മി​​​ഴ്‌​​​നാ​​​ട് മു​​​ഖ്യ​​​മ​​​ന്ത്രി എം.​​​കെ. സ്റ്റാ​​​ലി​​​ൻ. ""നി​​​രാ​​​ശ​​​വേ​​​ണ്ട, മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ മാ​​​റ്റ​​​മു​​​ണ്ടാ​​​കും''- മ​​​ന്ത്രി​​​സ​​​ഭാ പു​​​നഃ​​​സം​​​ഘ​​​ട​​​ന​​​യെ​​​പ്പ​​​റ്റി മാ​​​ധ്യ​​​മ​​​പ്രവർത്തകരുടെ ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്ക് മ​​റു​​പ​​ടി​​യാ​​യി സ്റ്റാ​​​ലി​​​ൻ പ​​​റ​​ഞ്ഞു.

ത​​​ന്‍റെ അ​​​മേ​​​രി​​​ക്ക​​​ൻ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ലു​​​ണ്ടാ​​​യ നി​​​ക്ഷേ​​​പ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് ധ​​​വ​​​ള​​​പ​​​ത്രം ഇ​​​റ​​​ക്ക​​​ണ​​​മെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​പ്പോ​​​ൾ, വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി ടി.​​​ആ​​​ർ.​​​ബി. രാ​​​ജ ഇ​​​തി​​​ന​​​കം പ്ര​​​സ്താ​​​വ​​​ന ഇ​​​റ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.


അ​​​മേ​​​രി​​​ക്ക​​​ൻ പ​​​ര്യ​​​ട​​​ന​​​ത്തി​​​ൽ 18 ക​​​മ്പ​​​നി​​​ക​​​ളു​​​മാ​​​യി 7,616 കോ​​​ടി രൂ​​​പ​​​യു​​​ടെ ക​​​രാ​​​റി​​​ലാ​​​ണ് ഒ​​​പ്പു​​​വ​​​ച്ച​​​താ​​​യും സ്റ്റാ​​​ലി​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.