ബിജെപിയുടെ ക്ഷണം നിരസിച്ച് കുമാരി സെൽജ
ബിജെപിയുടെ ക്ഷണം  നിരസിച്ച് കുമാരി സെൽജ
Tuesday, September 24, 2024 2:15 AM IST
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍ഗ്ര​സി​ലെ ആ​ഭ്യ​ന്ത​ര​പ്ര​ശ്ന​ങ്ങ​ൾ മു​ത​ലെ​ടു​ത്ത് പാ​ർ​ട്ടി​യു​ടെ വാ​തി​ലു​ക​ൾ ബി​ജെ​പി തു​റ​ന്നി​ട്ടെ​ങ്കി​ലും ത​ന്‍റെ യാ​ത്ര കോ​ണ്‍ഗ്ര​സി​നൊ​പ്പ​മാ​ണെ​ന്നു പ്ര​ഖ്യാ​പി​ച്ച് ഹ​രി​യാ​ന​യി​ലെ മു​തി​ർ​ന്ന കോ​ണ്‍ഗ്ര​സ് നേ​താ​വ് കു​മാ​രി സെ​ൽ​ജ. ത​ന്നെ ഉ​പ​ദേ​ശി​ക്കാ​ൻ ബി​ജെ​പി വ​രേ​ണ്ടെ​ന്നും കോ​ണ്‍ഗ്ര​സാ​ണു ത​ന്‍റെ ര​ക്ത​ത്തി​ലു​ള്ള​തെ​ന്നും ലോ​ക്സ​ഭാ എം​പി​കൂ​ടി​യാ​യ സെ​ൽ​ജ വ്യ​ക്ത​മാ​ക്കി.

ഹ​രി​യാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും കോ​ണ്‍ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡ് സെ​ൽ​ജ​യ്ക്കു മ​ത്സ​രി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​രു​ന്നി​ല്ല. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍ഗ്ര​സി​ന്‍റെ പ്ര​ചാ​ര​ണ​പ​രി​പാ​ടി​ക​ളി​ൽ​നി​ന്ന് സെ​ൽ​ജ വി​ട്ടു​നി​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. കോ​ണ്‍ഗ്ര​സു​മാ​യി പി​ണ​ങ്ങി​യ സെ​ൽ​ജ​യെ ബി​ജെ​പി​യി​ലേ​ക്കു ക്ഷ​ണി​ച്ച് കേ​ന്ദ്ര​മ​ന്ത്രി മ​നോ​ഹ​ർ ലാ​ൽ ഖ​ട്ട​ർ രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണു സെ​ൽ​ജ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.


ത​ന്‍റെ അ​ച്ഛ​ൻ മ​രി​ച്ച​പ്പോ​ൾ കോ​ണ്‍ഗ്ര​സി​ന്‍റെ ത്രി​വ​ർ​ണ​പ​താ​ക​യി​ലാ​ണു പു​ത​പ്പി​ച്ച​തെ​ന്നും അ​തു​പോ​ലെ താ​ൻ മ​രി​ക്കു​ന്പോ​ഴും ഇ​തേ പ​താ​ക​യി​ലാ​യി​രി​ക്കും പു​ത​പ്പി​ക്കു​ക​യെ​ന്നും സെ​ൽ​ജ പ്ര​തി​ക​രി​ച്ചു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നെ​ന്നും എ​ന്നാ​ൽ അ​വ​സ​രം ല​ഭി​ക്കാ​ത്ത​തി​നാ​ൽ ത​ന്‍റെ രാ​ഷ്‌​ട്രീ​യജീ​വി​തം അ​വ​സാ​നി​ക്കു​ന്നി​ല്ലെ​ന്നും സെ​ൽ​ജ പ​റ​ഞ്ഞു. അ​ടു​ത്ത ദി​വ​സം​ പ്ര​ചാ​ര​ണ​വേ​ദി​ക​ളി​ൽ താ​ൻ സ​ജീ​വ​മാ​കു​മെ​ന്നും സെ​ൽ‌​ജ കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം, സെ​ൽ​ജ ഇ​ന്നു​മു​ത​ൽ ഹ​രി​യാ​ന​യി​ലെ പ്ര​ചാ​ര​ണ​വേ​ദി​ക​ളി​ൽ സ​ജീ​വ​മാ​കു​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ സൂ​ച​ന ന​ൽ​കി. എ​ന്നാ​ൽ, മു​ൻ മു​ഖ്യ​മ​ന്ത്രി ഭൂ​പീ​ന്ദ​ർ​സിം​ഗ് ഹൂ​ഡ, മ​ക​ൻ ദീ​പേ​ന്ദ​ർ ഹൂ​ഡ എ​ന്നി​വ​ർ​ക്കൊ​പ്പം സെ​ൽ​ജ വേ​ദി പ​ങ്കി​ടു​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ തീ​ർ​ച്ച​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.