ഛത്തീസ്ഗഡിൽ മിന്നലേറ്റ് എട്ടു മരണം
Tuesday, September 24, 2024 2:15 AM IST
രാജ്നന്ദ്: ഛത്തീസ്ഗഡിലെ രാജ്നന്ദ് ജില്ലയിൽ ഇടിമിന്നലേറ്റ് അഞ്ചു സ്കൂൾ കുട്ടികളടക്കം എട്ടു പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. സോംനി പോലീസ് സ്റ്റേഷൻ പരിധിയിലെ ജോരാതരായ് ഗ്രാമത്തിൽ ഇന്നലെ ഉച്ചയോടെയാണ് ശക്തമായ ഇടിമിന്നലുണ്ടായത്.