കേജരിവാൾ ഇരുന്ന മുഖ്യമന്ത്രിക്കസേര ഒഴിച്ചിട്ട് അതിഷി
കേജരിവാൾ ഇരുന്ന മുഖ്യമന്ത്രിക്കസേര  ഒഴിച്ചിട്ട് അതിഷി
Tuesday, September 24, 2024 2:27 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ഷ്‌​ട്രീ​യ​ത്തി​ൽ അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നോ​ടു​ള്ള വി​ധേ​യ​ത്വം മു​ഖ്യ​മ​ന്ത്രി​ക്ക​സേ​ര​യി​ലും പ്ര​ക​ട​മാ​ക്കി ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​തി​ഷി. മു​ഖ്യ​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ​ശേ​ഷം, മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ കേ​ജ​രി​വാ​ൾ ഇ​രു​ന്ന ക​സേ​ര ഒ​ഴി​ച്ചി​ട്ട അ​തി​ഷി മ​റ്റൊ​രു ക​സേ​ര​യി​ലാ​ണ് ഇ​രു​ന്ന​ത്.

കേ​ജ​രി​വാ​ൾ മു​ഖ്യ​മ​ന്ത്രി ക​സേ​ര​യി​ലേ​ക്ക് മ​ട​ങ്ങി​വ​രു​ന്ന​തു​വ​രെ ക​സേ​ര ഒ​ഴി​ഞ്ഞു​കി​ട​ക്കു​മെ​ന്ന് അ​തി​ഷി അ​റി​യി​ച്ചു. രാ​മാ​യ​ണ​ത്തി​ൽ ശ്രീ​രാ​മ​ൻ വ​ന​വാ​സ​ത്തി​നു പോ​യ​പ്പോ​ൾ ഭ​ര​ണം ഏ​റ്റെ​ടു​ക്കേ​ണ്ടി​വ​ന്ന ഭ​ര​ത​ന്‍റെ മാ​ന​സി​കാ​വ​സ്ഥ​യാ​ണു ത​നി​ക്ക്. ഈ ​ക​സേ​ര കേ​ജ​രി​വാ​ളി​ന് അ​വ​കാ​ശ​പ്പെ​ട്ട​താ​ണ്. നാ​ലു മാ​സ​ത്തി​നു​ശേ​ഷം ഡ​ൽ​ഹി​യി​ലെ ജ​ന​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തെ ഇ​വി​ടെ തി​രി​കെ​യെ​ത്തി​ക്കു​മെ​ന്നും അ​തി​ഷി പ​റ​ഞ്ഞു.


അ​തി​ഷി​യു​ടെ പ്ര​തീ​കാ​ത്മ​ക​മാ​യ നീ​ക്ക​ത്തി​നെ​തി​രേ ബി​ജെ​പി രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി. ഈ ​നാ​ട​കം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും അ​തി​ഷി ഡ​ൽ​ഹി സ​ർ​ക്കാ​രി​ലെ മ​ൻ​മോ​ഹ​ൻ സിം​ഗാ​ണെ​ന്നും യ​ഥാ​ർ​ഥ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളാ​ണെ​ന്നും ബി​ജെ​പി നേ​താ​വ് അ​മി​ത് മാ​ൽ​വി​യ സ​മൂ​ഹ​മാ​ധ്യ​മ​മാ​യ എ​ക്സി​ൽ കു​റി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.