അനുരയ്ക്ക് അഭിനന്ദനങ്ങളുമായി കോണ്‍ഗ്രസും സിപിഎമ്മും
അനുരയ്ക്ക് അഭിനന്ദനങ്ങളുമായി കോണ്‍ഗ്രസും സിപിഎമ്മും
Tuesday, September 24, 2024 2:15 AM IST
ന്യൂ​ഡ​ൽ​ഹി: ശ്രീ​ല​ങ്ക​ൻ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞ​ടു​ക്ക​പ്പെ​ട്ട അ​നു​ര കു​മാ​ര ദി​സ​നാ​യ​ക​യെ അ​ഭി​ന​ന്ദി​ച്ച് കോ​ണ്‍ഗ്ര​സും സി​പി​എ​മ്മും. ഇ​ന്ത്യ​യും ശ്രീ​ല​ങ്ക​യും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​ത്തി​ന് നൂ​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​ക്ക​മു​ണ്ടെ​ന്നും ബ​ന്ധം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ട​ട്ടേ​യെ​ന്നും അ​നു​ര കു​മാ​ര​യ്ക്കു​ള്ള അ​ഭി​ന​ന്ദ​ന സ​ന്ദേ​ശ​ത്തി​ൽ കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ പ​റ​ഞ്ഞു.

വി​ക​സ​ന​ത്തി​നു​ള്ള ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ര​ട്ടെയെ​ന്നു ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി പു​തി​യ പ്ര​സി​ഡ​ന്‍റി​ന് അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​മാ​യ എ​ക്സി​ൽ കു​റി​ച്ചു. ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ർ​ഥി ശ്രീ​ല​ങ്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യി​ച്ച​ത് ച​രി​ത്ര​നി​മി​ഷ​മാ​ണെ​ന്ന് സി​പി​എം.


ശ്രീ​ല​ങ്ക​യു​ടെ വി​ക​സ​ന​ത്തി​നും വ​ള​ർ​ച്ച​യ്ക്കും ന്യൂ​ന​പ​ക്ഷ​ാ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും അ​നു​ര കു​മാ​ര പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ഉ​റ​പ്പു​ണ്ടെ​ന്നും സി​പി​എം പത്രക്കു റിപ്പിൽ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.