യുപിയിലും മധ്യപ്രദേശിലും ട്രെയിന്‍ അട്ടിമറിക്കു നീക്കം; അന്വേഷണം തുടങ്ങി
യുപിയിലും മധ്യപ്രദേശിലും ട്രെയിന്‍ അട്ടിമറിക്കു നീക്കം; അന്വേഷണം തുടങ്ങി
Monday, September 23, 2024 1:21 AM IST
കാ​​​ണ്‍പു​​​ര്‍/​​​ബു​​​ര്‍ഹാ​​​ന്‍പു​​​ര്‍: ഉ​​​ത്ത​​​ര്‍പ്ര​​​ദേ​​​ശി​​​ലെ കാ​​​ണ്‍പു​​​രി​​​ലും മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ബു​​​ര്‍ഹാ​​​ന്‍പു​​​രി​​​ലും ട്രെ​​​യി​​​ന്‍ അ​​ട്ടി​​മ​​റി​​ക്കാ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ൾ വി​​​ഫ​​​ല​​​മാ​​​യി. ബു​​​ര്‍ഹാ​​​ന്‍പു​​​രി​​​ല്‍ ട്രാ​​​ക്കി​​​ല്‍ സ്ഥാ​​​പി​​​ച്ചി​​​രു​​​ന്ന ഡി​​​റ്റ​​​നേ​​​റ്റ​​​റു​​​ക​​​ളി​​​ലൂ​​​ടെ ട്രെ​​​യി​​​ന്‍ ക​​​യ​​​റി​​​യി​​​റ​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു. ചെ​​​റി​​​യ സ്‌​​​ഫോ​​​ട​​​നം ഉ​​​ണ്ടാ​​​യ​​​തോ​​​ടെ ഡ്രൈ​​​വ​​​ര്‍ സു​​​ര​​​ക്ഷി​​​ത​​​മാ​​​യി ട്രെ​​​യി​​​ന്‍ നി​​​ര്‍ത്തി.

ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ല്‍ നി​​​ന്ന് ക​​​ര്‍ണാ​​​ട​​​ക​​​ത്തി​​​ലേ​​​ക്ക് സൈ​​​നി​​​ക​​​രു​​​മാ​​​യി എ​​​ത്തി​​യ ട്രെ​​യി​​ൻ ആ​​ണ് ഈ ​​സ​​മ​​യം പാ​​ള​​ത്തി​​ലൂ​​ടെ ക​​ട​​ന്നു​​വ​​ന്ന​​ത്. ദേ​​ശീ​​യ അ​​ന്വേ​​ഷ​​ണ ഏ​​ജ​​ൻ​​സി (എ​​ൻ​​ഐ​​എ) ഭീ​​ക​​ര​​വി​​രു​​ദ്ധ​​സേ​​ന (എ​​ടി​​എ​​സ്) റെ​​യി​​ൽ​​വേ, ലോ​​ക്ക​​ൽ പോ​​ലീ​​സു​​ക​​ൾ വി​​ശ​​ദ​​മാ​​യ അ​​ന്വേ​​ഷ​​ണം തു​​ട​​ങ്ങി.


ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ലെ ല​​ക്നോ​​യി​​ൽ ട്രാ​​ക്കി​​ൽ കാ​​ലി​​യാ​​യ ഗ്യാ​​സ് സി​​ല​​ണ്ട​​ർ ക​​ണ്ടെ​​ത്തി​​യ​​താ​​ണ് ര​​ണ്ടാ​​മ​​ത്തെ സം​​ഭ​​വം. ലോ​​​ക്കോ പൈ​​​ല​​​റ്റ് ട്രെ​​​യി​​​ൻ നി​​​ർ​​​ത്തി​​​യ​​​തി​​​നാ​​​ൽ വ​​​ൻ ദു​​​ര​​​ന്തം ഒ​​​ഴി​​​വാ​​​യി. അ​​ലാ​​ഹ​​ബാ​​ദി​​ൽ നി​​ന്ന് കാ​​ൺ​​പൂ​​രി​​ലേ​​ക്കു പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്ന ച​​​ര​​​ക്കു ട്രെ​​​യി​​​നാ​​​ണ് ആ ​​​സ​​​മ​​​യം ട്രാ​​​ക്കി​​​ലൂ​​​ടെ വ​​​ന്ന​​​ത്. അ​​​ട്ടി​​​മ​​​റി നീ​​​ക്കം ഉ​​​ൾ​​​പ്പെ​​​ടെ പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.