ഓ​സ്ക​റിൽ തിളങ്ങാൻ ‘ലാ​പ​താ ലേ​ഡീ​സ് ’
ഓ​സ്ക​റിൽ തിളങ്ങാൻ  ‘ലാ​പ​താ ലേ​ഡീ​സ് ’
Tuesday, September 24, 2024 2:15 AM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: കി​​​​​ര​​​​​ണ്‍ റാ​​​​​വു​​​​​വി​​​​​ന്‍റെ ‘ലാ​​​​​പ​​​​​താ ലേ​​​​​ഡീ​​​​​സ്’2025ലെ ​​​​​ഓ​​​​​സ്ക​​​​​റി​​​​​നു​​​​​ള്ള ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ഔ​​​​​ദ്യോ​​​​​ഗി​​​​​ക എ​​​​​ൻ​​​​​ട്രി. ഫി​​​​​ലിം ഫെ​​​​​ഡ​​​​​റേ​​​​​ഷ​​​​​ൻ ഓ​​​​​ഫ് ഇ​​​​​ന്ത്യ​​​​​യാ​​​​​ണ് തീ​​​​​രു​​​​​മാ​​​​​നം പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച​​​​​ത്. 97-ാമ​​​​​ത് ഓ​​​​​സ്ക​​​​​റി​​​​ൽ മി​​​​​ക​​​​​ച്ച വി​​​​​ദേ​​​​​ശ​​​​​ഭാ​​​​​ഷാ ചി​​​​​ത്ര​​​​​ത്തി​​​​​നു​​​​​ള്ള പു​​​​​ര​​​​​സ്കാ​​​​​ര​​​​​ത്തി​​​​​നാ​​​​​യാ​​​​​ണ് ചി​​​​​ത്രം മ​​​​​ത്സ​​​​​രി​​​​​ക്കു​​​​​ക.

മ​​​​​ല​​​​​യാ​​​​​ള​​​​​ചി​​​​​ത്രം ആ​​​​​ട്ടം, ഉ​​​​​ള്ളൊ​​​​​ഴു​​​​​ക്ക്, ബോ​​​​​ളി​​​​​വു​​​​​ഡ് ചി​​​​​ത്രം അ​​​​​നി​​​​​മ​​​​​ൽ, ചാ​​​​​ന്പ്യ​​​​​ൻ, ക​​​​​ൽ​​​​​ക്കി, ശ്രീ​​​​​കാ​​​​​ന്ത്, സാം ​​​​​ബ​​​​​ഹാ​​​​​ദൂ​​​​​ർ, ത​​​​​ങ്ക​​​​​ലാ​​​​​ൻ, മ​​​​​ഹാ​​​​​രാ​​​​​ജ, ഹ​​​​​നു-​​​​​മാ​​​​​ൻ, ആ​​​​​ർ​​​​​ട്ടി​​​​​ക്ക​​​​​ൾ 370, ഓ​​​​​ൾ വി ​​​​​ഇ​​​​​മാ​​​​​ജി​​​​​ൻ ആ​​​​​സ് ലൈ​​​​​റ്റ് തു​​​​​ട​​​​​ങ്ങി 29 സി​​​​​നി​​​​​മ​​​​​ക​​​​​ളു​​​​​ടെ പ​​​​​ട്ടി​​​​​ക​​​​​യി​​​​​ൽ​​​​​നി​​​​​ന്നാ​​​​​ണ് ലാ​​​​​പ​​​​​താ ലേ​​​​​ഡീ​​​​​സി​​​​നെ ഓ​​​​​സ്ക​​​ർ എ​​​​​ൻ​​​​​ട്രി​​​​​യാ​​​​​യി തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ത്ത​​​​​ത്.

കി​​​​​ര​​​​​ണ്‍ റാ​​​​​വു, ആ​​​​​മി​​​​​ർ ഖാ​​​​​ൻ എ​​​​​ന്നി​​​​​വ​​​​​ർ ചേ​​​​​ർ​​​​​ന്നാ​​​​​ണ് ചി​​​​​ത്രം നി​​​​​ർ​​​​​മി​​​​​ച്ച​​​​​ത്. നി​​​​​താ​​​​​ൻ​​​​​ഷി ഗോ​​​​​യ​​​​​ൽ, പ്ര​​​​​തി​​​​​ഭ രാ​​​​​ന്ത, സ്പ​​​​​ർ​​​​​ശ് ശ്രീ​​​​​വാ​​​​​സ്ത​​​​​വ, ര​​​​​വി കി​​​​​ഷ​​​​​ൻ എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണ് കേ​​​​​ന്ദ്ര ക​​​​​ഥാ​​​​​പാ​​​​​ത്ര​​​​​ങ്ങ​​​​​ളാ​​​​​യി എ​​​​​ത്തു​​​​​ന്ന​​​​​ത്.


വി​​​​​വാ​​​​​ഹി​​​​​ത​​​​​രാ​​​​​യ ര​​​​​ണ്ട് സ്ത്രീ​​​​​ക​​​​​ൾ ഭ​​​​​ർ​​​​​ത്താ​​​​​ക്ക​​​​​ന്മാ​​​​​രു​​​​​ടെ വീ​​​​​ടു​​​​​ക​​​​​ളി​​​​​ലേ​​​​​ക്കു​​​​​ള്ള ട്രെ​​​​​യി​​​​​ൻ യാ​​​​​ത്ര​​​​​യ്ക്കി​​​​​ടെ പ​​​​​ര​​​​​സ്പ​​​​​രം മാ​​​​​റി​​​​​പ്പോ​​​​​കു​​​​​ന്ന​​​​​താ​​​​​ണ് ചി​​​​​ത്ര​​​​​ത്തി​​​​​ന്‍റെ പ്ര​​​​​മേ​​​​​യം. ചി​​​​​ത്രം തി​​​​​യ​​​​​റ്റ​​​​​റി​​​​​ൽ ശ്ര​​​​​ദ്ധി​​​​​ക്ക​​​​​പ്പെ​​​​​ട്ടി​​​​​ല്ലെ​​​​​ങ്കി​​​​​ലും ഒ​​​​​ടി​​​​​ടി​​​​​യി​​​​​ൽ ചി​​​​​ത്രം മി​​​​​ക​​​​​ച്ച വി​​​​​ജ​​​​​യം നേ​​​​​ടി​​​​യി​​​​രു​​​​ന്നു.

ക​​​​​ഴി​​​​​ഞ്ഞ​​​​​വ​​​​​ർ​​​​​ഷം സെ​​​​​പ്റ്റം​​​​​ബ​​​​​റി​​​​​ൽ ടൊ​​​​​റ​​​​​ൻ​​​​​റോ ച​​​​​ല​​​​​ച്ചി​​​​​ത്ര​​​​​മേ​​​​​ള​​​​​യി​​​​​ലാ​​​​​ണ് ലാ​​​​​പ​​​​​താ ലേ​​​​​ഡീ​​​​​സ് ആ​​​​​ദ്യ​​​​​മാ​​​​​യി പ്ര​​​​​ദ​​​​​ർ​​​​​ശി​​​​​പ്പി​​​​​ച്ച​​​​​ത്. ക​​​​​ഴി​​​​​ഞ്ഞ വ​​​​​ർ​​​​​ഷ​​​​​ത്തെ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ഔ​​​​​ദ്യോ​​​​​ഗി​​​​​ക ഓ​​​​​സ്ക​​​​​ർ എ​​​​​ൻ​​​​​ട്രി ജൂ​​​​​ഡ് ആ​​​​​ന്ത​​​​​ണി ജോ​​​​​സ​​​​​ഫി​​​​​ന്‍റെ ‘2018’ആ​​​​​യി​​​​​രു​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.