ലോകം കീഴടക്കാൻ ധീരവനിതകൾ
ലോകം കീഴടക്കാൻ ധീരവനിതകൾ
Tuesday, September 24, 2024 2:27 AM IST
ന്യൂ​​ഡ​​ൽ​​ഹി: ലോ​​കം ചു​​റ്റാ​​ൻ ഒ​​രു​​ങ്ങി നാ​​വി​​ക​​സേ​​ന​​യി​​ലെ ര​​ണ്ടു ധീ​​ര​​വ​​നി​​ത​​ക​​ൾ. നാ​​വി​​ക സാ​​ഗ​​ർ പ​​രി​​ക്ര​​മ ദൗ​​ത്യ​​ത്തി​​ന്‍റെ ര​​ണ്ടാം പ​​തി​​പ്പി​​ൽ ല​​ഫ്. ക​​മാ​​ൻ​​ഡ​​ർ ദി​​ൽ​​ന കെ​​യും ല​​ഫ്. ക​​മാ​​ൻ​​ഡ​​ർ രൂ​​പ എ​​യും നാ​​വി​​ക ക​​പ്പ​​ലാ​​യ ത​​രി​​ണി​​യി​​ൽ ലോ​​കം കീ​​ഴ​​ട​​ക്കാ​​നൊ​​രു​​ങ്ങു​​മെ​​ന്ന് വൈ​​സ് അ​​ഡ്മി​​റ​​ൽ കൃ​​ഷ്ണ സ്വാ​​മി​​നാ​​ഥ​​ൻ അ​​റി​​യി​​ച്ചു.

ഗോ​​വ​​യി​​ലെ ഐ​​എ​​ൻ​​എ​​സ് മ​​ണ്ഡോ​​വി​​യി​​ൽ നി​​ന്നും ഒ​​ക്ടോ​​ബ​​ർ ര​​ണ്ടി​​ന് ഇ​​രു​​വ​​രും യാ​​ത്ര തി​​രി​​ക്കും. പു​​റ​​മേ​​നി​​ന്നു​​ള്ള സ​​ഹാ​​യ​​ങ്ങ​​ളൊ​​ന്നു​​മി​​ല്ലാ​​തെ, കാ​​റ്റി​​നെ മാ​​ത്രം ആ​​ശ്ര​​യി​​ച്ച് എ​​ട്ടു​​മാ​​സം കൊ​​ണ്ട് 21,600 നോ​​ട്ടി​​ക്ക​​ൽ മൈ​​ൽ (ഏ​​ക​​ദേ​​ശം 40,000 കി​​ലോ​​മീ​​റ്റ​​ർ) ഇ​​രു​​വ​​രും പി​​ന്തു​​ട​​രും.


ഗു​​ഡ് ഹോ​​പ്പ് മു​​ന​​ന്പ് ഉ​​ൾ​​പ്പെ​​ടെ ദു​​ഷ്ക​​ര​​മാ​​യ പാ​​ത​​യി​​ലൂ​​ടെ​​യാ​​ണ് യാ​​ത്ര. സേ​​നാം​​ഗ​​ങ്ങ​​ളു​​ടെ വ്യ​​ക്തി​​പ​​ര​​മാ​​യ മി​​ക​​വ് എ​​ന്ന​​തി​​ന​​പ്പു​​റം നാ​​വി​​ക​​സേ​​ന​​യി​​ലെ സ്ത്രീ​​ക​​ളു​​ടെ മി​​ക​​വ് പ്ര​​ക​​ടി​​പ്പി​​ക്കു​​ക​​യാ​​ണ് ദൗ​​ത്യ​​ത്തി​​ൽ ല​​ക്ഷ്യ​​മി​​ടു​​ന്ന​​തെ​​ന്നും വൈ​​സ് അ​​ഡ്മി​​റ​​ൽ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.