വാണിജ്യാവശ്യ എല്‍പിജി സിലിണ്ടറിന് 61.50 രൂപ കൂട്ടി
Saturday, November 2, 2024 1:14 AM IST
കൊച്ചി: വാണിജ്യാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി. 19 കിലോ സിലിണ്ടറിന് 61. 50 രൂപയാണു വര്‍ധിപ്പിച്ചത്.
1810. 50 രൂപയാണു കൊച്ചിയിലെ പുതുക്കിയ വില. കഴിഞ്ഞ മാസം വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍ 50 രൂപയുടെ വര്‍ധനയാണുണ്ടായത്.
സെപ്റ്റംബറില്‍ 39 രൂപ വര്‍ധിപ്പിച്ചു. കഴിഞ്ഞ നാലു മാസത്തിനിടെ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 157. 50 രൂപയാണു വര്‍ധിച്ചത്. ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.