തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര​​​മ​​​ന്ത്രി സു​​​രേ​​​ഷ് ഗോ​​​പി അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ‘ഒ​​​റ്റ​​​ത്ത​​​ന്ത’ പ്ര​​​യോ​​​ഗ​​​ത്തി​​​ലൂ​​​ടെ ത​​​നി​​​ക്കു ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​യാ​​​യി തു​​​ട​​​രാ​​​നു​​​ള്ള യോ​​​ഗ്യ​​​ത​​​യി​​​ല്ലെ​​​ന്നു തെ​​​ളി​​​യി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു മ​​​ന്ത്രി വി.​​​ ശി​​​വ​​​ന്‍​കു​​​ട്ടി പ​​​റ​​​ഞ്ഞു.

സു​​​രേ​​​ഷ് ഗോ​​​പി​​​യു​​​ടെ പ​​​രാ​​​മ​​​ര്‍​ശം അ​​​പ​​​ല​​​പ​​​നീ​​​യ​​​മാ​​​ണെ​​​ന്നും പി​​​ന്‍​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും മ​​​ന്ത്രി ആവശ്യപ്പെട്ടു. താ​​​ഴേ​​​ക്കി​​​ട​​​യി​​​ല്‍ രാ​​​ഷ്‌ട്രീ​​​യ​​​പ്ര​​​വ​​​ര്‍​ത്ത​​​നം ന​​​ട​​​ത്താ​​​ത്ത​​​തി​​​ന്‍റെ കു​​​റ​​​വാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്. കേ​​​ര​​​ള​​​ത്തി​​​ല്‍ ഒ​​​രു രാ​​​ഷ്‌ട്രീ​​​യ നേ​​​താ​​​വി​​​ല്‍ നി​​​ന്നും ഇ​​​ത്ത​​​ര​​​ത്തി​​​ലൊ​​​രു പ്ര​​​യോ​​​ഗം ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ല. അ​​​ദ്ദേ​​​ഹം ധ​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത് താ​​​നൊ​​​രു രാ​​​ജാ​​​വാ​​​ണെ​​​ന്നാ​​​ണ്. ഫ്യൂ​​​ഡ​​​ല്‍ ചി​​​ന്ത​​​യാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തെ ന​​​യി​​​ക്കു​​​ന്ന​​​ത്.


ഒ​​​രു കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യു​​​ടെ വാ​​​യി​​​ല്‍നി​​​ന്നും വ​​​രേ​​​ണ്ട വാ​​​ക്കു​​​ക​​​ള​​​ല്ല അ​​​ദ്ദേ​​​ഹ​​​ത്തി​​​ല്‍ നി​​​ന്നു​​​മു​​​ണ്ടാ​​​യ​​​ത്. എ​​​ന്നാ​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ലെ ഒ​​​രു മാ​​​ധ്യ​​​മ​​​വും ഇ​​​ക്കാ​​​ര്യം ച​​​ര്‍​ച്ച​​​ചെ​​​യ്തി​​​ല്ല. ചെ​​​റു​​​തും വ​​​ലു​​​തു​​​മാ​​​യ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ ദി​​​വ​​​സ​​​വും ച​​​ര്‍​ച്ച ന​​​ട​​​ത്തു​​​ന്ന മാ​​​ധ്യ​​​മ​​​ങ്ങ​​​ളാ​​​ണ് ഇ​​​തു ക​​​ണ്ടി​​​ല്ലെ​​​ന്നു ന​​​ടി​​​ക്കു​​​ന്ന​​​ത്. സി​​​പി​​​എം നേ​​​താ​​​ക്ക​​​ളി​​​ല്‍ ആ​​​രി​​​ല്‍നി​​​ന്നെ​​​ങ്കി​​​ലും ഇ​​​ത്ത​​​ര​​​ത്തി​​​ലൊ​​​രു പ​​​രാ​​​മ​​​ര്‍​ശം വ​​​ന്നി​​​രു​​​ന്നെ​​​ങ്കി​​​ല്‍ ദി​​​വ​​​സ​​​ങ്ങ​​​ളോ​​​ളം ച​​​ര്‍​ച്ച ന​​​ട​​​ത്തു​​​മാ​​​യി​​​രു​​​ന്നി​​​ല്ലേ എ​​​ന്നും മ​​​ന്ത്രി ചോ​​​ദി​​​ച്ചു.

സു​​​രേ​​​ഷ് ഗോ​​​പി പ്ര​​​സ്താ​​​വ​​​ന പി​​​ന്‍​വ​​​ലി​​​ക്ക​​​ണം. പി​​​ആ​​​റി​​​ന്‍റെ മാ​​​ത്രം ബ​​​ല​​​ത്തി​​​ലാ​​​ണ് സു​​​രേ​​​ഷ്‌​​​ഗോ​​​പി ജീ​​​വി​​​ച്ചുപോ​​​കു​​​ന്ന​​​ത​​​ന്നും ശി​​​വ​​​ന്‍​കു​​​ട്ടി പ​​​റ​​​ഞ്ഞു.