മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യു​ടെ കാ​തോ​ലി​ക്കാ​ബാ​വ എ​ന്ന നി​ല​യി​ൽ മാ​ർ ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ ബാ​വ സ​ഭൈ​ക്യ​രം​ഗ​ത്തെ നി​റ​സാ​ന്നി​ധ്യ​വും ഉ​റ​ച്ച കാ​ൽ​വ​യ്പു​ക​ൾ ന​ട​ത്തി​യ വ്യ​ക്തി​ത്വ​വു​മാ​യി​രു​ന്നു.

ക​ത്തോ​ലി​ക്കാ സ​ഭ​യും സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യും ത​മ്മി​ൽ വി​വാ​ഹ​ത്തി​ലും മ​റ്റു കൂ​ദാ​ശ​ക​ളി​ലും ഉ​ട​മ്പ​ടി​ക​ളി​ൽ എ​ത്തി​ച്ചേ​രാ​ൻ അ​ദേ​ഹ​ത്തി​ന്‍റെ കാ​ല​ഘ​ട്ട​ത്തി​ൽ മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സ​ഭ വ​ഹി​ച്ച പ​ങ്ക് നി​ർ​ണാ​യ​ക​മാ​ണ്.


ഭാ​ഗ്യ​സ്മ​ര​ണാ​ർ​ഹ​നാ​യ പ​വ്വ​ത്തി​ൽ പി​താ​വി​നും നി​ല​യ്ക്ക​ൽ എ​ക്യു​മെ​നി​ക്ക​ൽ പ്ര​സ്ഥാ​ന​ത്തി​നും അ​ദ്ദേ​ഹം ശ​ക്ത​മാ​യ പ്രോ​ത്സാ​ഹ​ന​വും പി​ന്തു​ണ​യും ന​ൽ​കി​യി​രു​ന്നു. അ​ഭി​വ​ന്ദ്യ പെ​രു​ന്തോ​ട്ടം പി​താ​വു​മാ​യും ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​മാ​യും അ​ദ്ദേ​ഹം ന​ല്ല സ്നേ​ഹ​ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ത്മാ​വി​നു നി​ത്യ​ശാ​ന്തി നേ​രു​ക​യും യാ​ക്കോ​ബാ​യ സ​ഭ​യെ അ​നു​ശോ​ച​ന​ങ്ങ​ളും പ്രാ​ർ​ഥന​ക​ളും അ​റി​യി​ക്കു​ക​യും ചെ​യ്യു​ന്നു.