സഭാധ്യക്ഷന്മാരുടെ സാന്നിധ്യത്താൽ അനുഗൃഹീതം
Friday, November 1, 2024 2:21 AM IST
ചങ്ങനാശേരി: സഭാധ്യക്ഷന്മാരുടെ സാന്നിധ്യത്താല്‍ അനുഗൃഹീതമായി മാര്‍ തോമസ് തറയിലിന്റെ സ്ഥാനാരോഹണച്ചടങ്ങ്. തിരുക്കര്മങ്ങളിലും അനുമോദന സമ്മേളനത്തിലും പങ്കെടുത്ത് പുതിയ മെത്രാപ്പോലീത്തയെ അഭിനന്ദിച്ചതിനൊപ്പം മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ ശുശ്രൂഷകള്‍ക്കും സഹകരണങ്ങള്‍ക്കും ബിഷപ്പുമാര്‍ നന്ദി അര്‍പ്പിക്കുകയും ചെയ്തു.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, നിയുക്ത കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ട്, സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യഷന്‍ ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് ത്രിതീയന്‍ കാതോലിക്കബാവ, ഡോ. തെയോഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പോലീത്ത, തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോസഫ് പാംപ്ലാനി, മാര്‍ ജോര്‍ജ് കോച്ചേരി, ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, മാര്‍ ജോര്‍ജ് രാജേന്ദ്രന്, മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജോസ് പുളിക്കല്‍, മാര്‍ ജോര്‍ജ് വലിയമറ്റം, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടം, മാര്‍ റാഫി മഞ്ഞളി, മാര്‍ എഫ്രേം നരികുളം, മാര്‍ തോമസ് ചക്യത്ത്, മാര്‍ ജോസ് ചിറ്റൂപ്പറമ്പില്‍, മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍, മാര്‍ തോമസ് തുരുത്തിമറ്റം, മാര്‍ മാത്യു നെല്ലിക്കുന്നേല്‍, മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപ്പറമ്പില്‍, മാര്‍ ജോസഫ് കൊടകല്ലില്‍, മാര്‍ ജേക്കബ് മനത്തോടത്ത്, മാര്‍ ജോസഫ് അരുമച്ചാടത്ത്, ഗീവര്‍ഗീസ് മാര്‍ അപ്രേം, മാര്‍ ജോസഫ് പണ്ടാരശേരില്‍, മാര്‍ അലക്സ് താരാമംഗലം, യൂഹാനോന്‍ മാര്‍ തിയോഡേഷ്യസ്, ഏബ്രഹാം മാര്‍ യൂലിയോസ്, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍, മാര്‍ തോമസ് പാടിയത്ത്, മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, ബിഷപ് ഡോ. പീറ്റർ അബീര്‍ അന്തോണി സാമി, മാത്യൂസ് മാര്‍ പോളികാര്‍പ്പ്, ആന്റണി മാര്‍ സില്‍വാനോസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.